
Malayalam
മല്ലികാ സുകുമാരന്‍ തിരുവനന്തപുരത്ത് മേയര്‍ സ്ഥാനാര്‍ത്ഥി? ശാന്തിവിള ദിനേശിന്റെ വെളിപ്പെടുത്തല്‍ സത്യമോ..
മല്ലികാ സുകുമാരന്‍ തിരുവനന്തപുരത്ത് മേയര്‍ സ്ഥാനാര്‍ത്ഥി? ശാന്തിവിള ദിനേശിന്റെ വെളിപ്പെടുത്തല്‍ സത്യമോ..

തദ്ദേശ തെരഞ്ഞെടുപ്പിൽ മല്ലിക സുകുമാരൻ തിരുവനന്തപുരം കോർപറേഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആകുമെന്ന് ഒരു വാർത്ത ഉയർന്ന കേട്ടിരുന്നു. സെലിബ്രേറ്റികൂടിയായതിനാൽ വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ വൻ പ്രചരവും നേടി.ഇപ്പോളിതാ മല്ലിക സുകുമാരനോട് സ്ഥാനാർത്ഥിയാകരുതെന്ന് തുറന്നുപറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂടൂബ് ചാനലിലൂടെയാണ് മല്ലിക സുകുമാരനെകുറിച്ചും, മേയർ സ്ഥാനാർത്ഥിയാകുന്നതിനെ കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,
വാര്‍ത്ത ശരിയാണോ എന്ന് അറിയില്ല… ചേച്ചി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കുന്നു എന്ന് കേട്ടു. ചേച്ചി ഒരു കോണ്‍ഗ്രസ് കുടുംബത്തിലെ ആളാണ്. അപാരമായ ബുദ്ധിയുള്ളയാളാണ് മല്ലിക ചേച്ചി. ആളുകളോട് എങ്ങനെ പെരുമാറണം എന്ന് അറിയാവുന്ന വളരെ വിവരവും വിദ്യാഭ്യാസവും ഉള്ള ആളാണ്. എനിക്ക് ചേച്ചിയോട് ബഹുമാനമുണ്ട്.
കേരളത്തിലെ ദൈന്യദിന രാഷ്ട്രീയത്തെ കുറിച്ച് ചേച്ചിയ്ക്ക് നല്ല പൊതുബോധം ഉണ്ടെന്ന് വിശ്വസിക്കുന്നു. അങ്ങനെയുള്ള ചേച്ചി മേയര്‍ സ്ഥാനാര്‍ത്ഥിയാകാം എന്ന് കോണ്‍ഗ്രസുകാര്‍ പറഞ്ഞാല്‍ ചാടുമോ എന്ന് എനിക്കറിയില്ല.നൂറു വട്ടം ചേച്ചി ആലോചിക്കണം. ചേച്ചി സ്ഥാനാര്‍ത്ഥിയായി നില്‍ക്കരുത്.
വലയം എന്ന സീരിയലാണ് എനിക്ക് ആദ്യമായി സംവിധാനം ചെയ്യാൻ അവസരം ലഭിക്കുന്നത്. മല്ലിക ചേച്ചി ‘പെയ്ത് ഒഴിയാതെ’ എന്ന സീരിയലിൽ അഭിനയിച്ചിരുന്നു. അതിലെ അഭിനയം കണ്ടിട്ടാണ് മല്ലിക ചേച്ചിയെ ‘വലയം’ സീരിയലിലെ നായികയാക്കിയത്. ശിവജി ചേട്ടനായിരുന്നു നായകൻ. ഇണങ്ങിയും പിണങ്ങിയും ഉളള ബന്ധമാണ് മല്ലിക ചേച്ചിയുമായി.ഞാൻ പിണങ്ങിയാലും മല്ലിക ചേച്ചി അങ്ങനെ പിണങ്ങില്ല. എപ്പോഴും ചിരിച്ച് മാത്രേ സംസാരിക്കൂ.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...