അച്ഛന് രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വിജയ് എതിര്‍പ്പുമായി രംഗത്ത് എത്തിയിരുന്നു. ഓള് ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരിലാണ് പിതാവ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തത്. തനിക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി വിജയ് നേരിട്ട് രംഗത്ത് എത്തുകയായിരുന്നു.
രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതിനെ തുടര്‍ന്ന് ഭിന്നത രൂക്ഷമായതോടെ വിജയ്ക്കും തനിക്കുമിടയിലെ അസ്വാരസ്യത്തെ കുറിച്ച് തുറന്നു പറഞ്ഞ് പിതാവ് എസ്.എ ചന്ദ്രശേഖര്‍ രംഗത്ത് . വിജയ്ക്ക് ചുറ്റും ക്രിമിനലുകളാണ്. അവനെ അവരുടെ പ്രശസ്തിക്കും സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കുമായി വിനിയോഗിക്കുകയാണ് എന്നാണ് ചന്ദ്രശേഖര്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരിക്കുന്നത്.
താന്‍ ചെയ്യുന്നതെല്ലാം അവന് എതിരാണെന്ന തോന്നല്‍ ഉണ്ടാക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ ശ്രമിക്കുന്നു. തന്നെയാണ് ഇപ്പോള്‍ അവര്‍ ലക്ഷ്യം വച്ചിരിക്കുന്നത്. വിജയ്ക്കെതിരെ അതേ അമ്ബുകള്‍ പ്രയോഗിക്കുമെന്ന് അവന് തിരിച്ചറിയേണ്ടതുണ്ടെന്നും ചന്ദ്രശേഖര്‍ പറയുന്നു.
ലക്ഷക്കണക്കിന് ജനങ്ങളെ വിജയ് സേവിക്കണമെന്ന ആഗ്രഹത്തോടെയാണ് പാര്‍ട്ടി രജിസ്ട്രേഷന് അപേക്ഷിച്ചത്. അതിനെതിരെ കേസ് കൊടുത്താല്‍ ജയിലില്‍ പോകാനും തയ്യാറാണ്. പാര്‍ട്ടി രൂപീകരണത്തിന് എതിരെയുള്ള പ്രസ്താവന വിജയ്യുടെ പേരിലാണ് വന്നതെങ്കിലും അത് അവന് എഴുതിയതാകില്ല എന്നും ചന്ദ്രശേഖര്‍ പറഞ്ഞു.
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത് കുമാർ. ഇപ്പോഴിതാ അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ. താൻ വിരമിക്കാൻ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...