
Social Media
മുരളിയ്ക്ക് മുത്തം കൊടുക്കുന്നു; താരപുത്രനെ മനസ്സിലായോ?; വൈറലായി ചിത്രം
മുരളിയ്ക്ക് മുത്തം കൊടുക്കുന്നു; താരപുത്രനെ മനസ്സിലായോ?; വൈറലായി ചിത്രം

സിനിമാതാരങ്ങളുടെ ബാല്യകാല ചിത്രങ്ങള്‍ കാണാനും അവരുടെ ജീവിതത്തെ കുറിച്ച് അറിയാനും പ്രേക്ഷകര്‍ക്ക് എന്നും കൗതുകമാണ്. ഇപ്പോൾ ഇതാ അത്തരത്തിലൊരു താരത്തിന്റെ ഫോട്ടോയാണ് മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മുരളിയുടെ കവിളില്‍ മുത്തം കൊടുക്കുന്ന താരം മറ്റാരുമല്ല. മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെ മകനും നടനുമായ പ്രണവ് മോഹന്‍ലാലാണ്.
2002-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമൻ എന്ന ചിത്രത്തിലാണ് പ്രണവ് ആദ്യമായി അഭിനയിച്ചത്. മോഹൻലാൽ നായകനായി അഭിനയിച്ച സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ഒരു അതിഥി താരമായും പ്രണവ് അഭിനയിച്ചിട്ടുണ്ട്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിൽ ആദ്യമായി സഹസംവിധായകനായി പ്രവർത്തിച്ചു. തുടർന്ന് ജിത്തുവിന്റെ തന്നെ ലൈഫ് ഓഫ് ജോസൂട്ടിയിലും സഹസംവിധായകനായി. പ്രിയദര്ശന് സംവിധാനം ചെയ്ത ‘മരക്കാര്‍’ ആണ് റിലീസിനൊരുങ്ങുന്ന പ്രണവ് ചിത്രം.
വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ എന്ന പുതിയ ചിത്രത്തിലും പ്രണവ് ഉണ്ട്. ആരാധകരുടെ ഏറെ നാളുകളായുള്ള കാത്തിരിപ്പിനൊടുവില്‍ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രമാണ് ‘ഹൃദയം’.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...