
Malayalam
ഹോളിവുഡ് നടന് വെടിയേറ്റു മരിച്ചു; ആക്രമിക്കപ്പെട്ടത് കാമുകിയുടെ വീടിന് മുന്നില്‍വച്ച്
ഹോളിവുഡ് നടന് വെടിയേറ്റു മരിച്ചു; ആക്രമിക്കപ്പെട്ടത് കാമുകിയുടെ വീടിന് മുന്നില്‍വച്ച്

ഹോളിവുഡ് നടന് എഡ്ഡി ഹസ്സെല്‍ വെടിയേറ്റു മരിച്ചു. 30 വയസായിരുന്നു. ഞായറാഴ്ച വെളിപ്പിന് ഒരു മണിയോടെയാണ് താരം ആക്രമിക്കപ്പെട്ടത്. ടെക്സാസിലെ ഗ്രാന്‍ഡ് പ്രൈരീ അപ്പാര്‍ട്ട്മെന്റിലാണ് കാമുകിയുടെ വീട്. ഇതിന് മുന്നില്‍ വെച്ചായിരുന്നു വെടിയേറ്റത്. വയറ്റില്‍ വെടിയേറ്റ താരത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാമുകി അപ്പാര്ട്ടമെന്്റില് ഉണ്ടായിരുന്നു.എന്നാല്‍ ആരാണ് ഇത് ചെയ്തതെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷ്ണം ആരംഭിച്ചു. ടെക്സാസ് സ്വദേശിയായ എഡ്ഡി ഹസ്സെല്‍ 2010 ല്‍ പുറത്തിറങ്ങിയ ദി കിഡിസ് ആര് ഓള് റൈറ്റിലൂടെയാണ് ശ്രദ്ധേയനാവുന്നത്. 2000 മുതല്‍ സിനിമയിലുള്ള താരം 2010 വരെ ചെറിയ വേഷങ്ങളിലാണ് അഭിനയിച്ചിരുന്നത്.
ദി കിഡ് ആര് ഓള് റൈറ്റിന് ശേഷം കൂടുതല്‍ മികച്ച അവസരങ്ങള്‍ താരത്തെ തേടിയെത്തി. സര്‍ഫേസ് എന്ന ടിവി സീരീസിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ദി ഫാമിലി ട്രീ, സസ്റ്റീവ് ജോബ്സിന്റെ ജീവകഥയായ ജോബ്സ്, ഫാമിലി വീക്കന്‍ഡ്, ഹൗസ് ഓഫ് ഡസ്റ്റ് തുടങ്ങിയവയാണ് താരത്തിന്റെ ചിത്രങ്ങള്‍. 2017 ല്‍ പുറത്തിറങ്ങിയ ഓ ലൂസിയാണ് അവസാന ചിത്രം. കൂടാതെ നിരവധി ടെലിവിഷന്‍ ഷോകളിലും താരം പങ്കെടുത്തു.
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...
സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചതായി അറിയിച്ച് നിർമ്മാതാക്കളുടെ സംഘടന. കണക്കുകൾ പുറത്തുവിടുന്നത് പുതിയ ഭരണസമിതി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ലീന ആന്റണി. ഇപ്പോഴിതാ അച്ഛന്റെ മരണത്തെ തുടർന്ന് 63 വർഷം മുൻപ് പഠനം നിർത്തിയ നടി ഹയർസെക്കൻഡറി...
മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴചക്കാരുള്ള, സോഷ്യൽ മീഡിയയിലടക്കം തരംഗമായി മാറാറുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്താറുള്ള ബിഗ് ബോസ്. ഇതുവരെ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...