Connect with us

ആ ഉപദേശം അച്ഛനാണ് എനിയ്ക്ക് നൽകിയത്! ഇനിയെങ്കിലും നിങ്ങളത് അറിയണം എന്നെയൊന്ന് വിശ്വസിയ്ക്കൂ…

Malayalam

ആ ഉപദേശം അച്ഛനാണ് എനിയ്ക്ക് നൽകിയത്! ഇനിയെങ്കിലും നിങ്ങളത് അറിയണം എന്നെയൊന്ന് വിശ്വസിയ്ക്കൂ…

ആ ഉപദേശം അച്ഛനാണ് എനിയ്ക്ക് നൽകിയത്! ഇനിയെങ്കിലും നിങ്ങളത് അറിയണം എന്നെയൊന്ന് വിശ്വസിയ്ക്കൂ…

ഗായകനും ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ മകനുമായ വിജയ് യേശുദാസുമായി ബന്ധപ്പെട്ട വാര്‍ത്തകളായിരുന്നു കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചത്.ഇനി മലയാള സിനിമയില്‍ പാടില്ലെന്നും മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കുമൊന്നും അര്‍ഹിക്കുന്ന വില കിട്ടുന്നില്ലെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.നേട്ടങ്ങളുടെയും പ്രശസ്തിയുടേയും കൊടുമുടിയില്‍ നിൽക്കെ നിർണ്ണായകമായ വെളിപ്പെടുത്തലാണ് വിജയ് നടത്തിയത്.പിന്നണി ഗാന രംഗത്ത് 20 വർഷം പൂർത്തിയാക്കിയ വേളയിലാണ് നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്.

ഇപ്പോഴിത സിനിമയിൽ അഭിനയിക്കാൻ തയ്യാറെടുത്തപ്പോൾ അച്ഛൻ തനിക്ക് നൽകിയ ഉപദേശത്തെ കുറിച്ച് പ്രിയ ഗായകൻ. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടനാവരുതെന്ന് പിതാവ് തന്നെ ഉപദേശിച്ചിരുന്നുവെന്നാണ് വിജയ് പറയുന്നത്. അഭിമുഖത്തിൽ ജീവിതത്തിൽ എന്തെങ്കിലും ഒരു കാര്യം ചെയ്യരുതെന്ന് അപ്പ പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു വിജയ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഭിനയത്തിലേക്ക് പോകണ്ട, അത് പാട്ടിനെ ബാധിക്കുമെന്ന് പറഞ്ഞിരുന്നു. ആദ്യമൊക്കെ കേട്ടു. പാട്ടിലൊന്ന് പച്ചപിടിച്ച ശേഷമാണ് മാരിയുടെ ഓഫർ വരുന്നത്. അഭിനയിക്കണമെന്ന ആഗ്രഹം ആദ്യമേ ഉള്ളതുകൊണ്ട് അത് ചെയ്തു അദ്ദേഹം പറഞ്ഞു.

അഭിനയത്തോടുള്ള താൽപര്യം താരം പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. ധനുഷിനോടൊപ്പം മാരി ചെയ്യുമ്പോൾ ഉള്ളിൽ നല്ല ഭയമുണ്ടായിരുന്നെന്നും മനോരമ ഓൺലെന് നൽകിയ അഭിമുഖത്തിൽ വിജയ് വ്യക്തമാക്കിരുന്നു. കാരണം അടുത്ത സുഹൃത്തുക്കളായതിനാൽ ധനുഷുമൊത്തുള്ള അഭിനയം ശരിയാകുമോ എന്നൊരു ഭീതി എനിക്കും ധനുഷിനുമുണ്ടായിരുന്നെന്നും വിജയ് പറഞ്ഞിരുന്നു. ചിത്രം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

അടുത്തിടെ പുതിയ സംരംഭത്തിന് വിജയ് യേശുദാസ് തുടക്കം കുറിച്ചിരുന്നു.ലോകോത്തര സലൂണ്‍ ബ്രാന്‍ഡിന്റെ കേരളത്തിലെ ആദ്യ ബ്രാഞ്ചിന്റെ ബ്രാന്‍ഡ് അംബാസഡറും ചുമതലക്കാരനുമൊക്കെയായി സുഹൃത്തുക്കള്‍ക്കൊപ്പം വിജയ് എത്തുകയാണ്.പുരുഷന്‍മാര്‍ക്കായുള്ള ബ്യൂട്ടി സലൂണ്‍ രംഗത്തേയ്ക്കാണ് വിജയ് യേശുദാസ് ചുവടുവയ്ക്കുന്നത്.അടുത്ത സുഹൃത്തുക്കളായ വിജയ്,അനസ് നസിര്‍ തുടങ്ങിയവര്‍ക്ക് ഒപ്പമാണ് വിജയ് യേശുദാസ് പുതിയ സംരഭം തുടങ്ങുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top