
Malayalam
സെറ്റിൽ വെച്ച് പൊട്ടിക്കരഞ്ഞു.. കാരണം ദിലീപ്; മറക്കാൻ കഴിയാത്ത ആ സംഭവം സുബ്ബലക്ഷ്മി വെളിപ്പെടുത്തുന്നു
സെറ്റിൽ വെച്ച് പൊട്ടിക്കരഞ്ഞു.. കാരണം ദിലീപ്; മറക്കാൻ കഴിയാത്ത ആ സംഭവം സുബ്ബലക്ഷ്മി വെളിപ്പെടുത്തുന്നു
Published on

നടി സുബ്ബലക്ഷ്മിയെ അറിയാത്ത മലയാളി പ്രേക്ഷകർ ഉണ്ടാവില്ല. കല്യാണ രാമനിലും, നന്ദനത്തിലും രാപ്പകലിലും മുത്തശിയായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു. മലയാളത്തിൽ നിന്ന് ഇപ്പോൾ ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ഇപ്പോൾ ഇതാ കല്യാണ രാമന്റെ ലൊക്കേഷനില്‍ നിന്നും ദിലീപ് ഒപ്പിച്ച കുസൃതിയെ കുറിച്ചും മാതൃഭൂമി ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തിലൂടെ നടി പറയുന്നു.
‘കല്യാണരാമന് എന്റെ മൂന്നാമത്തെ പടമായിരുന്നു. ചിത്രത്തില്‍ വളരെ സീരിയസായ ഒരു ഷോട്ട് എടുത്ത് കൊണ്ടിരിക്കുകയാണ് ഡയറക്ടര്‍ ഷാഫി. ഞാന്‍ തുടക്കക്കാരിയാണെന്ന് അറിയാവുന്ന ദിലീപ് എന്റെ അടുത്ത് വന്ന് വളരെ ഗൗരവത്തില്‍ പറഞ്ഞു ഡയറക്ടര്‍ ആക്ഷന്‍ എന്ന് പറയുമ്പോള്‍ സുബ്ബു പൊട്ടി കരയണം എന്ന്. ഞാന്‍ പറഞ്ഞത് അപ്പാടെ അനുസരിച്ചു. ഡയറക്ടര്‍ ആക്ഷന്‍ എന്ന് പറഞ്ഞതും ഞാന്‍ ഉറക്കെയങ് കരഞ്ഞു. എല്ലാവരും ഞെട്ടിപ്പോയി. എന്തിനാ മുത്തശ്ശി കരയുന്നത് എന്ത് പറ്റിയെന്ന് ചോദിച്ച് ല്ലൊവരും ഓടി വന്നു. എന്നോട് കരയാന്‍ പറഞ്ഞത് കൊണ്ട് കരഞ്ഞതാണെന്ന് ഞാന്‍ അവരോട് പറഞ്ഞു. അപ്പോള്‍ ഡയറക്ടര്‍ ചോദിച്ചു ആരാ പറഞ്ഞതെന്ന്. ഞാന്‍ പറഞ്ഞ് ദിലീപെന്ന്. എന്താ ദിലീപേ ഇങ്ങനെയെന്ന് ചോദിച്ചപ്പോള്‍ ദിലീപ് പറയുകയാണ് സുബ്ബിവിന്റെ മൂന്നാമത്തെ പടമാണ്. എല്ലാം നന്നായി ചെയ്ത് കൈയടി വാങ്ങുകയാണ്. അപ്പോള്‍ ഇത്തിരി കരയട്ടേ എന്ന് വിചാരിച്ചുവെന്ന്. ദിലീപ് ഇപ്പോള്‍ കാണുമ്പോഴും ഇത് പറയും’സുബ്ബലക്ഷ്മി പറഞ്ഞു.
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളത്തിന്റെ സ്വന്തം നിത്യ ഹരിത നായകൻ പ്രേം നസീർ ലോകത്തോട് വിട പറഞ്ഞിട്ട് മുപ്പത്തിആറ് വർഷം പിന്നിട്ടു. 1989 ജനുവരി 16നാണ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...