
Malayalam
ഉര്‍വശി ചേച്ചിയോടൊക്കെ വേണമെങ്കില്‍ അത് ചോദിക്കാം… പക്ഷെ എന്നെ സംബന്ധിച്ച്…മനസ്സ് തുറന്ന് ഇന്ദ്രജ
ഉര്‍വശി ചേച്ചിയോടൊക്കെ വേണമെങ്കില്‍ അത് ചോദിക്കാം… പക്ഷെ എന്നെ സംബന്ധിച്ച്…മനസ്സ് തുറന്ന് ഇന്ദ്രജ

തൊണ്ണൂറുകളുടെ അവസാനത്തിലും 2000ത്തിലും മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം തിളങ്ങിയ നടിയായിരുന്നു ഇന്ദ്രജ. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് നടിയുടെ ഒരു അഭിമുഖമാണ്. ഡ്രീം റോളിനെ കുറിച്ചായിരുന്നു നടിയുടെ വാക്കുകള്‍.
മലയാളത്തില്‍ ഒരു ഡ്രീം റോള്‍ ആഗ്രഹിക്കേണ്ട വിധം വളര്‍ന്ന കലാകാരിയായി തന്നെ സ്വയം വിലയിരുത്താന്‍ താല്‍പ്പര്യമില്ലെന്ന് നടി ഇന്ദ്രജ.ഇനിയും ചെയ്തിട്ടില്ലാത്ത ഒരുപാട് വേഷങ്ങള്‍ ചെയ്ത ശേഷം അങ്ങനെയൊരു ചിന്ത വന്നേക്കാമെന്നും എന്നാല്‍ ഇപ്പോള്‍ തന്റെ മനസ്സില്‍ ഡ്രീം റോളിനെക്കുറിച്ച് ഒരു മോഹമില്ലെന്നും ഇന്ദ്രജ പറയുന്നു. മലയാളത്തിലെ സീനിയര്‍ താരം ഉര്വശിയോടൊക്കെയാണ് ഡ്രീം റോളിനെക്കുറിച്ച് ചോദിക്കേണ്ടതെന്നും ഒരു ചാനല്‍ അഭിമുഖത്തില്‍ പങ്കെടുത്ത ഇന്ദ്രജ വ്യക്തമാക്കുന്നു.തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ഇന്ദ്രജ മമ്മൂട്ടി മോഹന്‍ലാല്‍ ജയറാം സുരേഷ് ഗോപി തുടങ്ങി എല്ലാ സൂപ്പര്‍ താരങ്ങളുടെയും നായികയായി അഭിനയിച്ചിരുന്നു ‘അമ്മ വേഷങ്ങള്‍ ചെയ്യാം പക്ഷേ അത് ലീഡ് റോള്‍ ആയിരിക്കണം. ഒരു സിനിമയുടെ ഗതി നിര്‍ണ്ണയിക്കുന്ന കഥാപാത്രം ആയിരിക്കണം.
അതാകുമ്ബോള്‍ അമ്മ വേഷമാകുമ്ബോഴും പ്രശ്നമില്ല. അത് ഞാന്‍ നായികയായി അഭിനയിക്കുന്ന സമയത്തും പ്രശ്നമില്ലായിരുന്നു. പിന്നെ എനിക്ക് ഡ്രീം റോള്‍ എന്ന ഒരു കാര്യമില്ല. കാരണം ഒരു ഡ്രീം റോള്‍ ചെയ്യാനായ വിധം ഒരുപാടു കഥാപാത്രങ്ങള്‍ അഭിനയിച്ച നടിയല്ല ഞാന്‍. ഉര്‍വശി ചേച്ചിയോടൊക്കെ വേണമെങ്കില്‍ ഡ്രീം റോളിനെക്കുറിച്ച് ചോദിക്കാം എന്നെ സംബന്ധിച്ച് ഇനിയും ഒട്ടേറെ ദൂരം പോകാനുണ്ട്. അത് കഴിഞ്ഞു എന്റെ ഡ്രീം റോളിനെക്കുറിച്ച് ഞാന്‍ പറയാം’. ഇന്ദ്രജ പറയുന്നു.
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...