നടിയായും ഗായികയായും ശ്രദ്ധനേടിയ താരമാണ് രഞ്ജിനി ജോസ്. ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം റെഡ് ചില്ലീസിലൂടെ അഭിനയത്തിലും രഞ്ജിനി അരങ്ങേറ്റം കുറിച്ചിരുന്നു.മെഡിസിന് സീറ്റ് കിട്ടിയിട്ടും അതു വേണ്ടെന്ന് വെച്ച് സംഗീതലോകത്തേക്ക് കടന്ന പ്രതിഭ കൂടിയാണ് രഞ്ജിനി സോഷ്യൽ മീഡിയയിലും സജീവമാണ് രഞ്ജിനി.
ഇപ്പോൾ ഇതാ സോഷ്യല്‍ മീഡിയയില്‍ താരം പോസ്റ്റ് ചെയ്ത കുറിപ്പ് വൈറല്‍ ആകുന്നു. കഴിഞ്ഞ പത്ത് മാസത്തില്‍ തന്റെ ജീവിതത്തിലുണ്ടായത് എന്തൊക്കെയാണ് എന്നാണ് താരം വിവരിക്കുന്നത്.
കഴിഞ്ഞ പത്ത് മാസമായി ഇതൊക്കെയാണ് നടന്നുകൊണ്ടിരിക്കുന്നത്. എനിക്ക് എന്നെ നഷ്ടപ്പെട്ടു, ഇപ്പോഴും അതൊക്കെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു, എല്ലാ വിമര്‍ശനങ്ങളെയും മാറ്റി നിര്‍ത്തി, ഹൃദയശൂന്യരായ മനുഷ്യര്‍ വായിട്ടലച്ചുകൊണ്ടിരിക്കുകയായിരുന്നു, ഇപ്പോഴുമതെ, എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ, എനിക്കെതിരെ വെടിയുതിര്‍ത്തോളൂ, പക്ഷേ ഞാന്‍ വീഴില്ല, ഞാന്‍ ടൈറ്റാനിയമാണ്- രഞ്ജിനി കുറിച്ചു.
2003ലാണ് എറണാകുളം സ്വദേശിയും ഡിജെയും സൗണ്ട് എഞ്ചിനിയറുമായ റാം നായരുമായി രഞ്ജിനിയുടെ വിവാഹം നടക്കുന്നത്. എന്നാൽ ഇരുവരുടെയും ദാമ്പത്യബന്ധം അധികകാലം നീണ്ടുനിന്നില്ല. ” റെഡ് ചില്ലീസ്, ദ്രോണ 2010, സെലിബ്രേറ്റ് ഹാപ്പിനെസ്, ബഷീറിന്റെ പ്രേമലേഖനം എന്നിവയില്‍ വേഷമിട്ട രഞ്ജിനി ഇരുപത് വര്‍ഷത്തെ കരിയറില്‍ ഇരുന്നൂറോളം സിനിമകളില്‍ പാടിയിട്ടുണ്ട്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...