നടിയെ ആക്രമിച്ച കേസിലെ വിചാരണ ഇന്നും തടസ്സപ്പെട്ടു. കേസിലെ പ്രതി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്, സംവിധായകന് നാദിര്‍ഷ, കാവ്യയുടെ സഹോദന്, ഭാര്യ തുടങ്ങിയവര്‍ വിസ്താരത്തിനായി കൊച്ചിയിലെ പ്രത്യേക കോടതിയിലെത്തിയിരുന്നു. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരല്ലാത്തതിനാല്‍ കേസ് നാളത്തേക്ക് മാറ്റുകയാണെന്ന് കോടതി അറിയിച്ചു. നാളെ ആറു സാക്ഷികളുടെ വിസ്താരത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്..
വിചാരണയില്‍ നീതികേടേ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി മാറ്റണമെന്ന ആവശ്യം മുന്‍പ് പ്രോസിക്യൂഷന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രോസിക്യൂഷന് ഹാജരാകാത്തത് കൊണ്ട് അപേക്ഷയില്‍ വാദം കേട്ടില്ല. കേസില്‍ ആദ്യമായാണ് കാവ്യമാധവന് എത്തിയത്.
കോടതി പക്ഷപാതരമായി പെരുമാറുന്നെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. കേസ് വേഗത്തില്‍ തീര്‍ക്കാന്‍ സുപ്രിം കോടതി നിര്‍ദേശമുള്ളതിനാല്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് വിചാരണ കോടതിയുടെ തീരുമാനം.
നേരത്തെ തുടര്‍ച്ചയായി ഇരകള്‍ കൂറുമാറുന്ന സാഹചര്യത്തില്‍ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ അപേക്ഷയില്‍ കോടതി തീരുമാനമെടുത്തിരുന്നില്ല. എന്നാല്‍ വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിയ്ക്കുകയും ചെയ്തിരുന്നു.
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...
സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചതായി അറിയിച്ച് നിർമ്മാതാക്കളുടെ സംഘടന. കണക്കുകൾ പുറത്തുവിടുന്നത് പുതിയ ഭരണസമിതി...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...