
Malayalam
ജീവിതം മാറ്റി മറിച്ച അനുഭവം; രണ്ടാമതും അച്ഛനായ സന്തോഷം പങ്കുവച്ച് കാര്‍ത്തി
ജീവിതം മാറ്റി മറിച്ച അനുഭവം; രണ്ടാമതും അച്ഛനായ സന്തോഷം പങ്കുവച്ച് കാര്‍ത്തി

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുളള തെന്നിന്ത്യന്‍ താരമാണ് കാര്‍ത്തിക്. റൊമാന്റ്ിക് ഹീറോ സൂര്യയുടെ അനിയന് എന്ന പേരിലാണ് താരം സിനിമയിലേക്ക് എത്തിയത്. ഇപ്പോൾ ഇതാ രണ്ടാമതും അച്ഛനായ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് കാര്‍ത്തി.കാര്‍ത്തിക്കും രഞ്ജനി ചിന്നസ്വാമിയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു. കാര്‍ത്തി തന്നെയാണ് വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്.
‘ജീവിതം മാറ്റി മറിച്ച അനുഭവം’ എന്നാണ് കാര്‍ത്തി ഈ പുതിയ വിശേഷം പങ്കുവെച്ചിരിക്കുന്നത്. ‘സുഹൃത്തുക്കളേ കുടുംബാംഗങ്ങളേ ഞങ്ങള്‍ക്ക് ഒരു ആണ്‍കുട്ടി പിറന്നിരിക്കുന്നു’
ജീവിതം മാറ്റിമറിക്കുന്ന ഈ അനുഭവത്തിലൂടെ കടത്തിക്കൊണ്ടു വന്ന ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും വലിയ നന്ദിയെന്നും കാര്‍ത്തി കുറിച്ചു. ഞങ്ങളുടെ കുഞ്ഞിന് നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹമുണ്ടാകണമെന്നും ദൈവത്തിന് നന്ദിയെന്നും കാര്‍ത്തി കുറിച്ചു.
കാര്‍ത്തിയുടെ ജ്യേഷ്ഠ സഹോദരനും നടനുമായ സൂര്യയും കാര്‍ത്തിയുടെ സന്തോഷ വാര്‍ത്ത അറിയിച്ചു കൊണ്ടുള്ള ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുമുണ്ട്. വീ ആര് ബ്ലെസ്സ്ഡ് എന്ന് കുറിച്ചു കൊണ്ടാണ് സൂര്യയുടെ ട്വീറ്റ്.
2011ലാണ് കാര്‍ത്തി കോയമ്ബത്തൂര്‍ ഈറോഡ് സ്വദേശിയായ രഞ്ജനിയെ വിവാഹം ചെയ്തത്. ചിന്നസ്വാമിയുടെയും ജ്യോതി മീനാക്ഷിയുടെയും മകളാണ് രഞ്ജനി. 2013ലാണ് ഇവര്‍ക്ക് ആദ്യത്തെ കുട്ടി ജനിക്കുന്നത്. ഉമയാള്‍ എന്നാണ് ആദ്യത്തെ കുട്ടിക്ക് നല്കിയ പേര്. രണ്ടാമതും അച്ഛനായ താരത്തിന് ആശംസകള്‍ അറിയിക്കുകയാണ് ആരാധകര്‍.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...