
Malayalam
റേറ്റിങ്ങിൽ നമ്പർ വൺ! കുടുംബവിളക്കിലെ താരങ്ങളുടെ പ്രതിഫലം കേട്ടാൽ ഞെട്ടും!
റേറ്റിങ്ങിൽ നമ്പർ വൺ! കുടുംബവിളക്കിലെ താരങ്ങളുടെ പ്രതിഫലം കേട്ടാൽ ഞെട്ടും!
Published on

റേറ്റിങ്ങിൽ നമ്പർ വൺ… ചുരുങ്ങിയ കാലം കൊണ്ട് മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായി മാറുകയായിരുന്നു കുടുംബ വിളക്ക്. മലയാളത്തിൽ ഒരുകാലത്ത് സിനിമ നായികയായി തിളങ്ങി നിന്ന മീര വാസുദേവൻ ആണ് സീരിയലിൽ കേന്ദ്ര കഥാപാത്രം ആയി എത്തുന്നത്. ഈ സീരിയൽ തുടങ്ങി കാലം മുതൽ റേറ്റിങ് ഒന്നാം സ്ഥാനത്തു തുടരുമ്പോൾ വമ്പൻ ട്വിസ്റ്റുകൾ ആണ് ഇപ്പോൾ സീരിയലിൽ വരുന്നത്. 2020 ജനുവരി 27 ആണ് കുടുംബ വിളക്ക് ആരംഭിക്കുന്നത്. ശ്രീജിത്ത് വിജയ് ആണ് മറ്റൊരു ലീഡിങ് കഥാപാത്രം അവതരിപ്പിച്ചിരുന്നത്.
ചിത്ര ഷേണായി ആണ് ഈ പരമ്പര നിർമ്മിക്കുന്നത്. റീമേക്ക് ആണ് ഈ സീരിയലും. ശ്രീമോയി എന്ന ബംഗാൾ സീരിയലിന്റെ റീമേക്ക് ആണ് കുടുംബ വിളക്ക്. ഇപ്പോൾ കുടുംബ വിളക്കിലെ താരങ്ങളുടെ പ്രതിഫലം ആണ് വൈറൽ ആകുന്നത്. റേറ്റിങ് ലഭിക്കുന്നതിന് വേണ്ടി സിനിമ സീരിയൽ രംഗത്ത് സജീവം ആയി നിൽക്കുന്ന കൂടുതലായി അണിനിരത്താൻ അണിയറപ്രവർത്തകർ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ താരങ്ങൾക്ക് നൽകുന്ന പ്രതിഫല തുകയും ഞെട്ടിക്കുന്നത് തന്നെ ആണ്. ഓരോ താരങ്ങൾക്കും ലഭിക്കുന്ന ദിവസ വരുമാനം അറിയാം.
ഒന്നാമതായി കുടുംബ വിളക്ക് എന്ന പരമ്പരയിൽ ശരണ്യ എന്ന കഥാപാത്രം അവതരിപ്പിക്കുന്ന മഞ്ജു സതീഷ് ഒരു ദിവസം പ്രതിഫലം ആയി വാങ്ങുന്നത് മുപ്പതിനായിരം രൂപ ആണു. രണ്ടാമതായി നോബിൻ ജോണി. സുമിത്രയുടെ സ്വന്തം മകൻ സ്നേഹ തുല്യനായ പ്രതീഷിനെ അവതരിപ്പിക്കുന്നത് നോബിൻ ആണ്. നോമ്പിന് ഒരു ദിവസം ലഭിക്കുന്നത് 28000 രൂപ ആണ്. മിത്രയുടെ അമ്മയിയമ്മ കഥാപാത്രം അവതരിപ്പിക്കുന്ന ദേവി മേനോന് ഒരു ദിവസം ലഭിക്കുന്നത് 27000 രൂപ ആണ്. കുടുംബ വിളക്കിന്റെ കേന്ദ്ര കഥാപാത്രം ആയാ മീര വാസുദേവന് ലഭിക്കുന്നത് ഏറ്റവും വലിയ തുകയും ഒന്നാണ്. സീരിയലിന്റെ പ്രധാന താരം എന്നതിൽ ഉപരി മലയാള സിനിമ ലോകത്തിൽ ഒരു കാലത് തിളങ്ങി നിന്ന താരം കൂടിയാണ് മീര. മോഹൻലാലിന്റെ അടക്കം നായികയായി എത്തിയിട്ടുള്ള മീരക്ക് ഒരുദിവസം നൽകുന്നത് 35000 രൂപ ആണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...