Connect with us

ചോദ്യങ്ങള്‍ ചോദിക്കേണ്ടത് അവരോടാണ്; വിഗ്രഹങ്ങളുടെ’ നിശ്ശബ്ദത ഇനിയും അനുവദിച്ചുകൊടുക്കരുത്

Malayalam

ചോദ്യങ്ങള്‍ ചോദിക്കേണ്ടത് അവരോടാണ്; വിഗ്രഹങ്ങളുടെ’ നിശ്ശബ്ദത ഇനിയും അനുവദിച്ചുകൊടുക്കരുത്

ചോദ്യങ്ങള്‍ ചോദിക്കേണ്ടത് അവരോടാണ്; വിഗ്രഹങ്ങളുടെ’ നിശ്ശബ്ദത ഇനിയും അനുവദിച്ചുകൊടുക്കരുത്

താരസംഘടനയായ അമ്മയിലെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് വീണ്ടും നടി പാര്‍വതി തിരുവോത്ത്. നേരത്തെ അസൂയാലുക്കളാണ് സംഘടനയ്‌ക്കെതിരെ ചോദ്യമുയര്‍ത്തുന്നതെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു. ഇതിനോടായിരുന്നു പാര്‍വതിയുടെ മറുപടി. ‘എന്തുകാര്യത്തിനാണ് അസൂയ തോന്നേണ്ടതെന്ന് പറഞ്ഞുതരണം. ഏതെങ്കിലും തെറ്റ് തെളിവ് സഹിതം കാണിക്കുകയാണെങ്കില്‍, വിശദീകരണം കിട്ടിയാല്‍ മാപ്പ് പറയാന്‍ ഞാന്‍ തയ്യാറാണ്. ഡിസ്‌റെസ്‌പെക്ടിന്റെ അങ്ങേയറ്റം എങ്ങനെ പ്രകടിപ്പിക്കാമോ അതിന്റെ അങ്ങേയറ്റം പുരുഷന്‍മാര്‍ ചേര്‍ന്നുള്ളതിന്റെ വിഗ്രഹമാണ് ഈ കൂട്ടായ്മ’, പാര്‍വതി പറഞ്ഞു.

ജനറല്‍ സെക്രട്ടറി ഒരു അഭിമുഖത്തില്‍ വന്നിരുന്ന് ഇത്രയും പറയാനുള്ള ധൈര്യം കാണിക്കണമെങ്കില്‍ പുറകില്‍ നിന്ന് അത്രയും പിന്തുണ നേതൃത്വം നല്‍കുന്നതുകൊണ്ടാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. ഒരു സംഘടനാ ജനറല്‍ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് വരാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണ് ഇടവേള ബാബുവില്‍ നിന്നുണ്ടായതെന്നും പാര്‍വതി പറഞ്ഞു.അമ്മയില്‍ ചിലരില്‍ മാത്രം അധികാരം കേന്ദ്രീകരിച്ചുവെന്നും പാര്‍വതി പറഞ്ഞു. ‘മറുവശത്ത് ഒന്നും കേള്‍ക്കാത്ത നിശ്ശബ്ദതയാണ്. മൂര്‍ത്തീ വിഗ്രഹങ്ങള്‍ എല്ലാം ഓക്കെയാണെന്ന പ്രതീതി സൃഷ്ടിക്കുകയാണ്. ചോദ്യങ്ങള്‍ ചോദിക്കേണ്ടത് അവരോടാണ്. ‘വിഗ്രഹങ്ങളുടെ’ നിശ്ശബ്ദത ഇനിയും അനുവദിച്ചുകൊടുക്കരുത്’, പാര്‍വതി പറഞ്ഞു.

സിനിമ ആരുടേയും തറവാട് സ്വത്തല്ലെന്നും സര്‍ഗാത്മകമായി നേരിടാന്‍ തങ്ങള്‍ക്ക് കെല്‍പുണ്ടെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

More in Malayalam

Trending

Recent

To Top