
Malayalam
ജോണ്സണ് മാസ്റ്ററുടെ മകളുടെ മരണം; ദുരൂഹത വീണ്ടും ബാക്കി
ജോണ്സണ് മാസ്റ്ററുടെ മകളുടെ മരണം; ദുരൂഹത വീണ്ടും ബാക്കി

ബാലഭാസ്കറിന്റെ മരണത്തിൽ നിന്ന് ഇപ്പോഴും പലർക്കും കരകയറാൻ സാധിച്ചിട്ടില്ല . കേസ് സിബിഐ ഏറ്റെടുത്തതോടുകൂടി ആകെ പുറത്ത് വരുന്നത് നിർണായകമായ വെളിപ്പെടുത്തലുകളാണ്. അതേസമയം സംഗീത സംവിധായകന് ജോണ്സണ് മാസ്റ്ററുടെ മകള്‍ ഷാന്‍, മലയാളിയായ മറ്റൊരു സംഗീത സംവിധായകന് എന്നിവര്‍ അടുത്തടുത്ത ദിവസങ്ങളില്‍ ചെന്നെയില്‍ മരിക്കുകയായിരുന്നു. 2016 ഫെബ്രുവരി 5 ന് കോടമ്പാക്കത്തെ ചക്രപാണി സ്ട്രീറ്റിലെ ഫ്ലാറ്റില്‍ ഷാനെ മരിച്ച നിലയില്‍ കാണപ്പെട്ടത്. ജോണ്സണ് മാസ്റ്ററും മകന് റെന്‍ ജോണ്‍സണും മകള്‍ ഷാന്‍ ജോണ്‍സണും അടുത്തടുത്താണ് മരിച്ചത്.
2011 ആഗസ്റ്റ് 18- ന് 58- വയസ്സില്‍ കാട്ടുപക്കത്തെ വീട്ടില്‍ വച്ച് ജോണ്സണ് മാസ്റ്റര്‍ മരിച്ചു.സോഫ്റ്റ്വേര്‍ എഞ്ജിനിയറായിരുന്ന റെന്‍ ജോണ്സണ് 2012 ഫെബ്രുവരി 25-ന് ഒരു ബൈക്കപകടത്തില്‍ മരിച്ചു. ചെറുപ്പത്തിലേ സംഗീതത്തില്‍ നീന്തിത്തുടിച്ചു വളരാന്‍ അവസരം ലഭിച്ച ഷാന്‍ ഗാനരചന, സംഗീതസംവിധാനം, ഗായിക എന്നീ നിലകളില്‍ കഴിവുതെളിയിച്ചു. ശാസ്ത്രീയ സംഗീതവും ഭരതനാട്യവും അഭ്യസിച്ചു. ക്വയറില്‍ സജീവമായിരുന്ന ഷാന്‍, പിന്നീട് പാശ്ചാത്യ സംഗീതവും അഭ്യസിച്ചു. ചെന്നൈ സ്റ്റെല്ലാ മേരീസ് കോളേജില്‍ നിന്ന് ബികോം ബിരുദം കരസ്ഥമാക്കിയ ഷാന്‍ ചെന്നൈയില്‍ രണ്ട് വെസ്റ്റേണ്‍ ബാന്‍ഡ് ട്രൂപ്പില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് മൈസൂരിലായിരുന്നു ജോലിനോക്കിയിരുന്നത്.
പിതാവിന്റേയും സഹോദരന്റേയും മരണത്തെത്തുടര്‍ന്ന് മൈസൂരുവിലെ ജോലി മതിയാക്കി ചെന്നൈയില്‍ ജോലിയോടൊപ്പം സംഗീത രംഗത്തും സജീവമാകുകയായിരുന്നു. സിറ്റി സെന്റര്‍ ഷോപ്പിങ്ങ് മാളിന്റെ മാര്‍ക്കറ്റിംഗ് ഹെഡായി ജോലി നോക്കിയിരുന്നു. ഷാന്‍ മരിച്ച് രണ്ടാഴ്ചക്കകമാണ് പ്രമുഖ സംഗീത സംവിധായകന് മരിച്ചത്. ശ്വസംമുട്ടല്‍ എന്നു പറഞ്ഞ് ആശുപത്രിയില്‍ കൊണ്ടു വരുകയും മരിക്കുകയും ആയിരുന്നു. മലയാളത്തിലെ പ്രമുഖ സംവിധായകന്റെ മകന് യുവസംവിധായകന് സെക്കണ്ട്രാബാദിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചു കിടന്നതുള്‍പ്പെടെയുള്ള സംഭവങ്ങളില്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ബന്ധമുണ്ടായിരുന്നോ എന്നാണ് സംശയം
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....