
Malayalam
ഗുരുതരമായ സൈബര്‍ കുറ്റകൃത്യം.. എവിടെ ഒളിച്ചാലും പിടിക്കപ്പെടും… അതിനു വേണ്ട ശ്രമങ്ങള്‍ തുടരണം; പ്രതികരണവുമായി ദിയ സന
ഗുരുതരമായ സൈബര്‍ കുറ്റകൃത്യം.. എവിടെ ഒളിച്ചാലും പിടിക്കപ്പെടും… അതിനു വേണ്ട ശ്രമങ്ങള്‍ തുടരണം; പ്രതികരണവുമായി ദിയ സന

സ്ത്രീകളെ അധിഷേപിച്ച് വീഡിയോ പങ്കുവെച്ചതിന് യൂട്യൂബര്‍ വിജയ് പി നായരെ ഭഗ്യ ലക്ഷ്മി,ദിയ സന,ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ ചേര്‍ന്ന് കയ്യേറ്റം ചെയ്ത സംഭവത്തിൽ വീണ്ടും ചർച്ച പുരോഗമിക്കുകയാണ്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി ദിയ സന തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
അശ്ലീല പ്രചാരണങ്ങളിലൂടെയും,തെറിവിളികളിലൂടെയും നിരന്തരം അപമാനിക്കപ്പെടുന്നതിനെ എക്കാലവും സഹിക്കാനാവില്ല. സ്ത്രീകളെ,ട്രാന്‍സ്ജെന്‍ഡറുകളെ,തങ്ങളുടെ അളവുകോലുകള്‍ക്ക് പിടിക്കാത്ത ഏതൊരു മനുഷ്യനെയും അതീവ നിന്ദ്യമായ ഭാഷയിലൂടെ ആക്രമിക്കാം എന്ന് കരുതുന്ന വികൃതമനസ്സുകളെ സമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടേണ്ടതുണ്ട്. ശാരീരിക പ്രത്യേകതകളുടെ,നിറത്തിന്റെ,അവയവങ്ങളുടെ, ലൈംഗികതയുടെ,നിലപാടുകളുടെ ഒന്നും പേരില്‍ അപമാനിക്കപ്പെടേണ്ടവരല്ല ഞങ്ങള്‍ ഒരാളും.-ദിയ ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം,
സുഹൃത്തുക്കളേ,ആദ്യമേ തന്നെ പറയട്ടെ,നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഒരു വ്യക്തിയല്ല ഒരിക്കലും ഞാന്‍.കഴിഞ്ഞ ദിവസമുണ്ടായ പ്രതികരണത്തെ ധൈര്യപ്രകടനമോ,പാഠം പഠിപ്പിക്കലോ ആയല്ല,മറിച്ച് ഗതികേടില്‍ നിന്നുമുണ്ടായ പ്രതികരണം എന്ന നിലയ്ക്കാണ് എല്ലാവരും മനസ്സിലാക്കേണ്ടത്.നിരന്തരമായ അവഹേളനങ്ങളും,ആക്രമണങ്ങളും അറിഞ്ഞും,അനുഭവിച്ചും ജീവിക്കേണ്ടി വരുന്ന സ്ത്രീയുടെ ഗതികേടില്‍ നിന്നുമുയര്‍ന്നു വന്ന പ്രതികരണമായിരുന്നു അത്.ഞങ്ങള്‍ക്കും ജീവിക്കണം,ഈ സമൂഹത്തില്‍,സൈബര്‍ ഇടങ്ങളില്‍,അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ചും,അവഹേളിക്കപ്പെടാതെയും,തുല്യതയര്‍ഹിക്കുന്ന മനുഷ്യരായിത്തന്നെ ഞങ്ങള്‍ക്ക് ജീവിക്കണം.അശ്ലീല പ്രചാരണങ്ങളിലൂടെയും,തെറിവിളികളിലൂടെയും നിരന്തരം അപമാനിക്കപ്പെടുന്നതിനെ എക്കാലവും സഹിക്കാനാവില്ല. സ്ത്രീകളെ,ട്രാന്‍സ്ജെന്‍ഡറുകളെ,തങ്ങളുടെ അളവുകോലുകള്‍ക്ക് പിടിക്കാത്ത ഏതൊരു മനുഷ്യനെയും അതീവ നിന്ദ്യമായ ഭാഷയിലൂടെ ആക്രമിക്കാം എന്ന് കരുതുന്ന വികൃതമനസ്സുകളെ സമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടേണ്ടതുണ്ട്.ശാരീരിക പ്രത്യേകതകളുടെ,നിറത്തിന്റെ,അവയവങ്ങളുടെ, ലൈംഗികതയുടെ,നിലപാടുകളുടെ ഒന്നും പേരില്‍ അപമാനിക്കപ്പെടേണ്ടവരല്ല ഞങ്ങള്‍ ഒരാളും!
നോക്കൂ,ഈ സൈബര്‍ ഇടങ്ങള്‍ക്ക് അപ്പുറവും വ്യക്തിജീവിതമുള്ളവരാണ് ഞങ്ങള്‍ ഓരോരുത്തരും.സമാധാനവും സന്തോഷവും ആഗ്രഹിക്കുന്നവരും, മടങ്ങിയെത്താന്‍ കാത്തിരിക്കുന്ന കുഞ്ഞുങ്ങളും,പ്രിയപ്പെട്ടവരും കൂടെയുള്ളവരുമാണ്.എല്ലാ ദിവസവും ഒരുകൂട്ടം സാമൂഹിക വിരുദ്ധരുടെ ലൈംഗിക വൈകൃതങ്ങളാല്‍ മുറിവേറ്റ് ഉറക്കം നഷ്ടപ്പെടേണ്ടവരല്ല ഞങ്ങളാരും.പ്രതികരിക്കുക തന്നെയാണ് ചെറുത്ത് നില്‍പ്പിനുള്ള പോംവഴി.എന്നാലതൊരിക്കലും നിയമം കയ്യിലെടുക്കാനുള്ള ആഹ്വാനമല്ല.ഗതികേടിന്റേതായ പ്രതികരണങ്ങള്‍ ആവര്‍ത്തിക്കപ്പേടെണ്ടതോ,മാതൃകയാക്കേണ്ടതോ ആയി കരുതുന്നില്ല.
ഒരാളെ അറസ്റ്റ് ചെയ്യുന്നത് കൊണ്ടോ,ആ വ്യക്തിയുടെ അശ്ലീല യൂട്യൂബ് അക്കൗണ്ട് നീക്കം ചെയ്യുന്നത് കൊണ്ടോ അവസാനിക്കുന്നതല്ല ഇതിന്റെ ലക്ഷ്യങ്ങള്‍.അശ്ലീല പ്രചാരണങ്ങള്‍ നടത്തുന്നവരെ,ഹീനമായ തരത്തില്‍ വ്യക്ത്യധിഷേപം നടത്തുന്നവരെ കാലതാമസം കൂടാതെ പിടികൂടാന്‍ കഴിയുന്ന ശക്തമായ സൈബര്‍ നിയമങ്ങളാണ് നമുക്ക് ആവശ്യം.ഇതൊരു ഗുരുതരമായ സൈബര്‍ കുറ്റകൃത്യമാണെന്നും,എവിടെ ഒളിച്ചിരുന്ന് ചെയ്താലും താന്‍ പിടിക്കപ്പെടുമെന്നും വന്നാല്‍ മാത്രമേ ഇത്തരം വികൃത മനസ്സുകള്‍ ഇതുപോലെയുള്ള പ്രവൃത്തികളില്‍ നിന്നും പിന്തിരിയുകയുള്ളൂ.അതിനു വേണ്ട ശ്രമങ്ങള്‍ നാം തുടരുക തന്നെ വേണം.ഇതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി ഞങ്ങളെ പിന്തുണ അറിയിക്കുകയും,ഐക്യദാര്‍ഢ്യപ്പെടുകയും,കൂടെ നില്‍ക്കുകയും ചെയ്ത ഒരുപാട് പേരുണ്ട്.അവരോട് എല്ലാവരോടുമുള്ള വളരെയധികം നന്ദിയും,സ്നേഹവും ഇവിടെ പങ്കു വയ്ക്കുന്നു.
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...