
News
‘എന്തിന് ഇങ്ങനെ ചെയ്യുന്നു. ദയവായി വ്യാജപ്രചാരണങ്ങള്‍ നിര്‍ത്തൂ; വ്യാജപ്രചരണങ്ങള്‍ക്കെതിരേ എസ്.പി ബി യുടെ മകന് ചരണ്‍
‘എന്തിന് ഇങ്ങനെ ചെയ്യുന്നു. ദയവായി വ്യാജപ്രചാരണങ്ങള്‍ നിര്‍ത്തൂ; വ്യാജപ്രചരണങ്ങള്‍ക്കെതിരേ എസ്.പി ബി യുടെ മകന് ചരണ്‍

എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ മരണവുമായി ബന്ധപ്പെട്ട വ്യാജപ്രചരണങ്ങള്‍ക്കെതിരേ മകന് ചരണ്‍. ആശുപത്രിയില്‍ പണം അടയ്ക്കാത്തത് കൊണ്ട് എസ്.പി.ബിയുടെ മൃതദേഹം വിട്ടുകൊടുക്കാന്‍ വൈകിയെന്നും ഒടുവില്‍ ഉപരാഷ്ര്ടപതി ഇടപ്പെട്ട ശേഷമാണ് മൃതദേഹം വിട്ടുകാെടുത്തതെന്നും തരത്തില്‍ വ്യാജപ്രചാരണം ശക്തമായിരുന്നു.
‘എന്തിന് ഇങ്ങനെ ചെയ്യുന്നു. ദയവായി വ്യാജപ്രചാരണങ്ങള്‍ നിര്‍ത്തൂ..’ എസ്പിബിയുടെ ഔദ്യോഗിക പേജിലൂടെ ചരണ്‍ അപേക്ഷിച്ചു. ‘കഴിഞ്ഞ മാസം അഞ്ചുമുതല്‍ എസ്പിബി ആശുപത്രിയില്‍ ചികില്‍സയിലാണ്. അന്നുമുതല്‍ ഇന്നുവരെയുള്ള ബില്ലുകള്‍ അടച്ചിരുന്നു. പക്ഷേ ചിലര്‍ പ്രചരിപ്പിക്കുന്നത്. ഒടുവില്‍ ബില്ല് അടയ്ക്കാന്‍ പണമില്ലാതെ വന്നെന്നും തമിഴ്നാട് സര്‍ക്കാരിനോട് സഹായം ചോദിച്ചിട്ട് അവര്‍ ചെയ്തില്ലെന്നുമാണ്.’
‘ഒടുവില്‍ ഉപരാഷ്ര്ടപതിയെ സമീപിച്ചെന്നും അദ്ദേഹം ഇടപെട്ടാണ് മൃതദേഹം വിട്ടുകൊടുത്തത് എന്നുമാണ്. ഇതെല്ലാം വ്യാജമാണ്. ആശുപത്രി അധികൃതര്‍ അത്രകാര്യമായിട്ടാണ് അച്ഛനെ നോക്കിയത്. ദയവായി ഇത്തരം വ്യാജപ്രചാരണങ്ങള്‍ നിര്‍ത്തൂ’-ചരണ്‍ അപേക്ഷിക്കുന്നു.
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി, ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും...
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...