
Malayalam
അഹങ്കാരം തീർന്നു ഇനി പഠിക്കും റാണു മണ്ഡലിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?
അഹങ്കാരം തീർന്നു ഇനി പഠിക്കും റാണു മണ്ഡലിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

ഒരു ദിവസം കൊണ്ട് ജീവിതം മാറി മറിഞ്ഞ തെരുവു ഗായിക റാനു മണ്ഡാലിനെ അത്ര പെട്ടന്നൊന്നും മറക്കാനിടയില്ല. തന്റെ സംഗീതം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത തെരുവു ഗായിക റാനു മണ്ഡാലിന്റെ ഇപ്പോഴത്തെ ജീവിതം ദയനീയമെന്ന് റിപ്പോര്‍ട്ടുകള്‍. ജീവിതമാകെ തന്നെ മാറിയപ്പോൾ പുതിയ അംഗീകാരങ്ങളും വാഗ്ദാനങ്ങളും ഒഴുകിയെങ്കിലും പഴയ വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ വലഞ്ഞാണ് ഇവരുടെ ജീവിതം എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
റെയിൽവേ സ്റ്റേഷനില്‍ പാട്ടുപാടിക്കൊണ്ടിരുന്ന റാനു മണ്ഡാലിന്റെ പാട്ട് ആദ്യം ശ്രദ്ധിച്ചത് ഒരു യാത്രികനാണ്. അയാൾ അവർ പാടുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി ഫേസ്ബുക്കിൽ പങ്കുവച്ചതോടെയാണ് ഇത് വൈറലായി. ലതാമങ്കേഷ്കര്‍ പാടിയ ‘എക് പ്യാര് കാ നഗ്മാ ഹെയ്’ എന്ന ഗാനമായിരുന്നു രാണു മൊണ്ടാല്‍ റണാഗഡ് റെയില്‍വേ സ്റ്റേഷനിലിരുന്ന് പാടിയത്. ഇത് ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു.
പ്രമുഖര്‍ തന്നെ റാനുവിന് അഭിനന്ദനവുമായി എത്തി. റാനു സംഗീത സംവിധായകൻ ഹിമേഷ് രെഷമ്മിയക്ക് വേണ്ടി മൂന്ന് പാട്ടുകൾ പാടി. ഇതിനിടെ പഴയ വീട്ടിൽ നിന്ന് പുതിയ വീട്ടിലേക്ക് താമസം മാറി. ഉപേക്ഷിച്ചു പോയ മകളും കുടുംബവും തിരിച്ചെത്തി. അതിനൊപ്പം ഹിന്ദിയിലെ സംഗീത റിയാലിറ്റി ഷോകളില്‍ അതിഥിയായി എത്തി. മലയാളത്തിലെ ടെലിവിഷന്‍ ഷോകളിലും ഇവരുടെ സാന്നിധ്യം ഉണ്ടായി. ഒപ്പം നിരവധി ഉദ്ഘാടനങ്ങളും, ഗാനമേളകളും ലഭിച്ചു. സോഷ്യല്‍ മീഡിയ സ്റ്റാറായി റാനു മാറി.
2019 നവംബറിൽ രാണു ഒരു വിവാദത്തിലും ഉൾപ്പെട്ടു. സെൽഫിയെടുക്കാനായി ഒരു ആരാധിക തട്ടിവിളിച്ചത് അവരെ ചൊടിപ്പിക്കുകയും ആരാധികയോട് അവർ ദേഷ്യപ്പെടുകയുമായിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചു.
ലോക്ക്ഡൗൺ തുടങ്ങിയ സമയത്ത് ആളുകളെ സഹായിക്കുന്ന റാനുവിന്റെ ഒരു വിഡിയോ യൂട്യൂബിൽ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. അന്ന് പണവും അവശ്യ വസ്തുക്കളും ഇവർ ആളുകൾക്ക് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ റാനു പഴയ വീട്ടിലേക്ക് തന്നെ മടങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാമ്പത്തികമായി തകർന്ന നിലയിലാണ് ഇപ്പോൾ റാനു ഉള്ളതെന്നും ന്യൂസ് 18ന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...