
Malayalam
ശബരിമല സന്നിധാനത്ത് എസ് പി ബാലസുബ്രഹ്മണ്യം; ചുമട്ടുകാരന്റെ കാല് തൊട്ട് വണങ്ങുന്നു; കണ്ണ് നനയ്ക്കും ഈ വീഡിയോ
ശബരിമല സന്നിധാനത്ത് എസ് പി ബാലസുബ്രഹ്മണ്യം; ചുമട്ടുകാരന്റെ കാല് തൊട്ട് വണങ്ങുന്നു; കണ്ണ് നനയ്ക്കും ഈ വീഡിയോ

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മരണം ഇപ്പോഴും പലർക്കും ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ സംഗീതലോകത്തിന് നികത്താനാകാത്ത നഷ്ടമാണ് നൽകിയിരിക്കുന്നത്. പ്രിയഗായകന്റെ വിയോഗവർത്ത അറിഞ്ഞതോടുകൂടെ അതീവദുഖത്തിലാണ് ആരാധകരും സഹപ്രവർത്തകരും.സോഷ്യല്‍ മീഡിയകളില്‍ എവിടെയും അദ്ദേഹത്തിനുള്ള കണ്ണീര് പ്രണാമങ്ങള്‍ ആണ്. ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റുന്നത് എസ്പിബിയുടെ ഒരു വീഡിയോയാണ്.ശബരിമല ദര്‍ശനത്തിന് അദ്ദേഹം എത്തിയപ്പോഴുള്ള ഒരു വീഡിയോയാണ് ഇത്.സന്നിധാനത്ത് ചുമന്ന് എത്തിച്ച ഡോളി ചുമട്ടുകാരോടുള്ള നന്ദി സൂചകമായി അവരുടെ പാദം തൊട്ടു തൊഴുന്ന എസ്പിബിയാണ് വീഡിയോയിലുള്ളത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്
അതെ സമയം ചെന്നൈ റെഡ് ഹില്‍സിലെ അദ്ദേഹത്തിന്റെ ഫാം ഹൗസിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നു
പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് ചടങ്ങ്. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സിനിമാമേഖലയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും നൂറുകണക്കിന് ആരാധകരുമാണ് റെഡ് ഹില്‍സില്‍ എത്തിയത്. കൊവിഡ് പശ്ചാത്തലത്തില്‍ പൊലീസ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ചലച്ചിത്ര താരങ്ങളായ വിജയ്, അര്ജുന്, റഹ്മാന്, സംവിധായകരായ ഭാരതിരാജ, അമീര്‍ തുടങ്ങിയവർ എത്തിയിരുന്നു
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...