
Malayalam
റോഷൻ, സത്യം എണ്ണി പറഞ്ഞു; സിനിമയും ലോകവും നിലപാട് പറയുന്നവരുടേത്… പേടി തൂറികളുടെതല്ല; പിന്തുണയുമായി ഹരീഷ് പേരടി
റോഷൻ, സത്യം എണ്ണി പറഞ്ഞു; സിനിമയും ലോകവും നിലപാട് പറയുന്നവരുടേത്… പേടി തൂറികളുടെതല്ല; പിന്തുണയുമായി ഹരീഷ് പേരടി

ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വാക്കുകൾ വളച്ചൊടിക്കപെട്ടപ്പോൾ മറുപടിയുമായി കഴിഞ്ഞ ദിവസം നടൻ റോഷൻ രംഗത്ത് എത്തിയിരുന്നു
സീ യു സൂൺ എന്ന സിനിമയുടെ ഭാഗമായി നടത്തിയ അഭിമുഖത്തിൽ ദര്‍ശനയും താനും പറഞ്ഞ വാക്കുകൾ പലതും മാറ്റിയതായി പറയുന്നു. ‘പൈങ്കിളി പ്രയോഗങ്ങളും ഈ ഫീച്ചറിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ഞങ്ങളുടെ സംസാരശൈലി അല്ല. അങ്ങനെ തോന്നുന്ന വിധം ഫീച്ചർ തയ്യാറാക്കിയതിൽ നല്ല ദേഷ്യം ഉണ്ട്’- എന്നും റോഷൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചിരുന്നു
അഭിമുഖത്തിലെ ഓരോ തെറ്റും എടുത്ത് പറഞ്ഞു കൊണ്ടായിരുന്നു റോഷൻ പ്രതികരിച്ചത്. വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിൽ നടൻ്റെ തുറന്നു പറച്ചിലിനെ അഭിനന്ദിച്ച് നടന് പിന്തുണ നൽകി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് പേരടി അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്.
‘റോഷൻ, സത്യം എണ്ണി പറഞ്ഞ് നിലപാട് വ്യക്തമാക്കി. ഇനിയുള്ള സിനിമയും ലോകവും നിലപാട് പറയുന്നവരുടെതാണ്. പേടി തൂറികളുടെതല്ല, നാടകം നാടിന്റെ അകമാണ്. നാടകം പഠിച്ചവൻ, കളിച്ചവൻ അങ്ങനെയേ പറയു, അഭിനന്ദനങ്ങൾ. ഓടിടിയാണെങ്കിലും തീയേറ്ററുകളാണെങ്കിലും സിനിമയുടെ യഥാർത്ഥ രാജക്കൻമാർ പ്രേക്ഷകരാണ്.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...