Connect with us

മകളുടെ പിറന്നാൾ വീട്ടിൽ കുടുംബത്തോടൊപ്പം ആഘോഷമാക്കി അമൃത ; ആരോരുമില്ലാത്ത കുട്ടികൾക്കൊപ്പം ബാല

Malayalam

മകളുടെ പിറന്നാൾ വീട്ടിൽ കുടുംബത്തോടൊപ്പം ആഘോഷമാക്കി അമൃത ; ആരോരുമില്ലാത്ത കുട്ടികൾക്കൊപ്പം ബാല

മകളുടെ പിറന്നാൾ വീട്ടിൽ കുടുംബത്തോടൊപ്പം ആഘോഷമാക്കി അമൃത ; ആരോരുമില്ലാത്ത കുട്ടികൾക്കൊപ്പം ബാല

കഴിഞ്ഞ ദിവസമായിരുന്നു അമൃത സുരേഷിന്റെയും ബാലയുടെയും മകൾ പാപ്പുവിന്റെ പിറന്നാൾ ആഘോഷം. 2010-ല്‍ വിവാഹിതരായ ബാലയും അമൃതയും നാല് വര്‍ഷമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇരുവരും കഴിഞ്ഞ വര്‍ഷം നിയമപരമായി വിവാഹമോചിതരാവുകയായിരുന്നു. ബാല തന്റെ മകൾക്ക് ഒരുക്കിയ പിറന്നാൾ ആശംസകൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ.

ആരോരുമില്ലാതെ കുട്ടികളെ സന്ദർശിച്ചു കൊണ്ട് അവർക്ക് എല്ലാവര്ക്കും ഭക്ഷണം കൊടുക്കുകയാണ് ബാല ചെയ്തത്. ഭക്ഷണത്തോടൊപ്പം തന്നെ അവർക്ക് നല്ല സൗകരൃങ്ങളെല്ലാം ബാല ഒരുക്കി കൊടുത്തു. ആരാരും ഇല്ലാത്ത ആ കുട്ടികൾ ഏറെ സന്തോഷിക്കുകയും ചെയ്‌തു. പപ്പുവിന് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ ഒരു ബർത്ത് ഡേ സർപ്രൈസ് തന്നെ ആയിരുന്നു. അവിടെ ഉള്ള എല്ലാ കുട്ടികൾക്കും ഭക്ഷണം കൊടുത്തതിൽ ഉപരി അവർക്കൊപ്പം പാപ്പുവിന്റെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു.

അതോടൊപ്പം തന്നെ ഫൗഡേഷൻ തുടങ്ങുന്ന കാര്യവും ബാല അറിയിച്ചു. അതെ സമയം മകളുടെ പിറന്നാൾ വീട്ടിൽ കുടുംബത്തോടൊപ്പം ആഘോഷമാക്കുകയാണ് അമൃത സുരേഷ് ചെയ്തത്. കുടുംബത്തോടൊപ്പമുള്ള പിറന്നാൾ ചിത്രങ്ങൾ അമൃത തന്നെയാണ് പുറത്ത് വിട്ടത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top