മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വാനോളം പുകഴ്ത്തി നടൻ കൃഷ്ണകുമാർ.ഉത്തർപ്രദേശിലെ നോയിഡയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി നിർമ്മിക്കാനുള്ള യോഗി സർക്കാരിന്റെ തീരുമാനത്തെയാണ് കൃഷ്ണകുമാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിനന്ദിക്കുന്നത്.
കുറിപ്പ് വായിക്കാം
ഇന്ത്യൻ സിനിമ ഇൻഡസ്ടറിക്കും,സിനിമ ആസ്വാദകർക്കും നല്ല വാർത്ത.ലോക സിനിമയുമായി കിടപിടിക്കുന്ന നിലവാരത്തിലേക്കുയർത്തുന്ന ഫിലിം സിറ്റികൾ നമുക്കാവശ്യമാണ്.മുംബൈ കഴിഞ്ഞാൽ വടക്കേ ഇന്ത്യയിൽ സിനിമക്ക് പറയത്തക്ക വലിയ സ്റ്റുഡിയോകളോ സൗകര്യങ്ങളോ ഉള്ളതായി അറിവില്ല.ഇതൊരു നല്ല തുടക്കം.ഇന്ത്യ ഏഷ്യയിലെ തന്നെ ഒരു ഷൂട്ടിംഗ് ഹബ് ആയി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു.അതിനു മുൻകൈയെടുത്ത ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രി യോഗി ആദിത്യനാഥിനു അഭിനന്ദനങ്ങൾ
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...