കങ്കണയുടെ പുതിയ ട്വീറ്റിന് സംവിധായകന് അനുരാഗ് കശ്യപ് നല്കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ബോളിവുഡും മഹാരാഷ്ട്ര സര്‍ക്കാറുമായുള്ള കങ്കണയുടെ തുറന്ന യുദ്ധം വാർത്തകളിൽ ഇടം പിടിക്കുമ്പോഴാണ് കങ്കണയെ പരിഹസിച്ച് അനുരാഗ് കശ്യപിൻറെ ട്വീറ്റ്
‘ഞാന്‍ ഒരു യോദ്ധാവാണ്. എന്റെ തല വെട്ടാന്‍ ഞാന്‍ സമ്മതം നല്‍കും. പക്ഷേ, എനിക്ക് തല കുനിക്കാനാവില്ല. എന്റെ രാജ്യത്തിന്റെ അഭിമാനത്തിനായി ഞാന്‍ എപ്പോഴും ശബ്ദം ഉയര്‍ത്തും. അഭിമാനിയായി ബഹുമാന്യയായി ആത്മാഭിമാനത്തോടും ഒരു ദേശീയവാദിയെന്ന നിലയില്‍ അഭിമാനത്തോടെ ജീവിക്കും! എന്റെ തത്വങ്ങളില്‍ ഞാന്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. ഞാന്‍ ഒരിക്കലും ചെയ്യില്ല! ജയ് ഹിന്ദ്’ എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.
‘സഹോദരി നിങ്ങള്‍ക്ക് മാത്രമേ ഞങ്ങളെ രക്ഷിക്കാന്‍ കഴിയൂ ഒരേയൊരു യഥാര്‍ത്ഥ മണികര്‍ണിക. നാലോ അഞ്ചോ പേരെ കൊണ്ടുപോയി ചൈനയുമായി യുദ്ധം ചെയ്യുക. നമ്മുടെ അതിര്‍ത്തിക്കുള്ളില്‍ അവര്‍ അതിക്രമിച്ച് കയറിയത് കണ്ടില്ലേ. ഞങ്ങളെ സംരക്ഷിക്കാന്‍ നിങ്ങള്‍ ഉള്ള സമയം വരെ ഇന്ത്യക്ക് ഭയക്കേണ്ടതില്ലെന്ന് അവര്‍ക്ക് കാണിച്ചു കൊടുക്കുക. നിങ്ങളുടെ വീട്ടില്‍ നിന്ന് വെറും ഒരു ദിവസത്തെ യാത്രയെ കാണൂ എല്‍എസിയിലേക്ക്. പോകൂ സിംഹപ്പെണ്ണേ. ജയ്ഹിന്ദ്’ എന്നാണ് അനുരാഗ് കശ്യപിന്റെ മറുപടി.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...