കോവിഡ് എല്ലാം കൊണ്ടുപോയി.. ഭാര്യയുടെ മൃതദേഹം കാണാൻ സാധിച്ചില്ല, പൊട്ടിക്കരയാറുണ്ട്
Published on

കൊറോണയും ലോക്ക് ഡൗണും ഏറ്റവും കൂടുതൽ ബാധിച്ചത് സിനിമ മേഖലയെയാണ്. ഷൂട്ടിംഗ് നിറുത്തലാക്കിയിട്ട് ആറു മാസം കഴിഞ്ഞു.സിനിമ മേഖലയിലുള്ളവരുടെ കഷ്ടതകളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ നന്ദു.
വാക്കുകൾ ഇങ്ങനെ,
പ്രിയദർശന്റെ സ്റ്റിൽ ഫൊട്ടോഗ്രഫറായ രാമലിംഗത്തിന്റെ ഭാര്യ ചെന്നൈയിൽ കോവിഡ് ബാധിച്ചു മരിച്ചു.എഴുപതു വയസ്സുള്ള അദ്ദേഹത്തിനു ഭാര്യയുടെ മൃതദേഹം പോലും കാണാൻ സാധിച്ചില്ല.അക്കാര്യം പറഞ്ഞ് മിക്ക ദിവസവും അദ്ദേഹം ഫോണിൽ വിളിച്ചു പൊട്ടിക്കരയാറുണ്ട്.സിനിമയിലെ 2%പേർക്കു മാത്രമാണ് നല്ല സാമ്പത്തിക ശേഷിയുള്ളത്.വരുമാനം മുടങ്ങിയാലും 20% പേർക്കു കൂടി ജീവിക്കാം.സാധാരണ നടീനടന്മാർ,സാങ്കേതിക വിദഗ്ധർ,അസിസ്റ്റന്റുമാർ,ലൈറ്റ് ബോയ്സ്,മെസ് ജോലിക്കാർ,ഡ്രൈവർമാർ,ജൂനിയർ ആർട്ടിസ്റ്റുകൾ തുടങ്ങിയവർ കഷ്ടത്തിലാണ്.പലരെയും വ്യക്തിപരമായി സഹായിച്ചു.കൂടുതൽ സഹായിക്കാനാവാത്ത സ്ഥിതിയാണിപ്പോൾ.സെറ്റിൽ നമുക്കു ഭക്ഷണം വിളമ്പിയിരുന്നവർ പട്ടിണി കിടക്കുന്നതായി കേൾക്കുമ്പോൾ ദുഃഖമുണ്ട്.
താരസംഘടനയായ അമ്മ,സാമ്പത്തികശേഷിയുള്ളവരിൽനിന്നു പണം സമാഹരിച്ചു രണ്ടുതവണ സഹായം നൽകി.ഏറ്റവുമൊടുവിൽ ധനസമാഹരണം നടത്തിയപ്പോൾ പിരിവു നൽകാൻ നിവൃത്തിയില്ലെന്നു ഞാൻ ഇടവേള ബാബുവിനെ വിളിച്ചു പറഞ്ഞു.ലോക്ഡൗൺ മൂലം സ്വന്തം കാറുകളിലൊന്നു വിൽക്കേണ്ടി വന്നുവെന്നാണ് അപ്പോൾ ബാബു എന്നോടു പറഞ്ഞത്.ആറു മാസം വരുമാനം ഇല്ലാതാകുമെന്നു ഞങ്ങളാരും പ്രതീക്ഷിച്ചില്ല.
കോവിഡ് ആണെങ്കിലും ഒട്ടേറെ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വിഡിയോയിൽ ആശംസകൾ ചിത്രീകരിച്ചു നൽകുന്നുണ്ട്.സ്വയം മേക്കപ്പിട്ടു സ്വന്തം മൊബൈലിൽ ചിത്രീകരിച്ച് അയച്ചുകൊടുക്കുകയാണു പതിവ്.മെസേജ് വേണ്ടവരുടെ തിരക്കു കൂടിയപ്പോൾ ഇനി 2500രൂപ തന്നാലേ നൽകൂ എന്നു തമാശയായി സുഹൃത്തിനോടു പറഞ്ഞു.അക്കൗണ്ട് നമ്പർ കൊടുത്താൽ 2500രൂപ ഇട്ടേക്കാമെന്ന് അയാൾ പറഞ്ഞതോടെ തമാശയാണെന്നു പറഞ്ഞു തലയൂരി.
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. സിനിമയെ കഴിഞ്ഞ 48...
നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് അറസ്റ്റ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയാണ് കേരളക്കരയിലെ ചർച്ചാവിഷയം. ജാനകി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...