
News
ചലച്ചിത്ര സംവിധായകന് ജെറി മെന്‍സല്‍ അന്തരിച്ചു
ചലച്ചിത്ര സംവിധായകന് ജെറി മെന്‍സല്‍ അന്തരിച്ചു

1960-കളിലെ ചെക് നവതരംഗ സിനിമയുടെ ഭാഗമായിരുന്ന വിഖ്യാത ചെക് ചലച്ചിത്ര സംവിധായകന് ജെറി മെന്‍സല്‍ (82) അന്തരിച്ചു. 1966-ല്‍ മെന്‍സലിന്റെ ‘ക്ലോസ്ലി വാച്ച്ഡ് ട്രെയിന്‍സ്’ മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കര് പുരസ്കാരം നേടി. ചെക് നോവലിസ്റ്റ് ബൊഹുമില്‍ ഹ്രബാലിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണു രണ്ടാം ലോകയുദ്ധ പശ്ചാത്തലത്തിലുള്ള ഈ സിനിമ.
ഹ്രബാലിന്റെ ‘ഐ സേര്വ്ഡ് ദ് കിങ് ഓഫ് ഇംഗ്ലണ്ട്’ എന്ന നോവലും 2006-ല്‍ മെന്‍സല്‍ ചലച്ചിത്രമാക്കി. രാഷ്ട്രീയത്തടവുകാരുടെ കഥ പറയുന്ന ‘ലാര്‍ക്സ് ഓണ്‍ എ സ്ട്രിങ്’ 1969-ല്‍ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും കമ്യൂണിസ്റ്റ് ഭരണകൂടം നിരോധിച്ചതിനെത്തുടര്‍ന്ന് 1990-ലാണ് ചെക്കോസ്ലോവാക്യയില്‍ പ്രദര്‍ശിപ്പിക്കാനായത്.
ജീവിതത്തിന്റെ കയ്പും മധുരവും ഗൃഹാതുരതയും നര്‍മം കലര്‍ത്തി അവതരിപ്പിക്കുന്നയായിരുന്നു മെന്‍സലിന്റെ ശൈലി. മൈ സ്വീറ്റ് വില്ലേജ് (1985) ഓസ്കര് നാമനിര്‍ദേശം നേടി. 2016-ല്‍ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയില്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നല്കി ആദരിച്ചു.
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...