
Social Media
പിറന്നാൾ ദിനത്തിൽ ഭാര്യയെ ഞെട്ടിച്ച് ജീവ; ഒടുവിൽ ആ സമ്മാനവും
പിറന്നാൾ ദിനത്തിൽ ഭാര്യയെ ഞെട്ടിച്ച് ജീവ; ഒടുവിൽ ആ സമ്മാനവും

അവതാരകനായി ആരാധകരുടെ ഉള്ളിൽ സ്ഥാനം പിടിച്ച താരമാണ് ജീവ. ജീവയുടെ ഭാര്യ അപർണ തോമസും ഒരു അവതാരകയാണെന്ന് കാര്യം പലർക്കും അറിയാം. ഇരുവരും ചേർന്നുള്ള കോംബോ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. ഈ കഴിഞ്ഞ ദിവസമാണ് ജീവയും അപർണയും തങ്ങളുടെ അഞ്ചാം വിവാഹവാർഷികത്തോട് അനുബന്ധിച്ച് ഒരു വ്യത്യസ്തമായ ഫോട്ടോഷൂട്ട് ഒരുക്കിയത്. സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായ ചിത്രങ്ങൾ ആയിരുന്നു അത്.
ഇപ്പോഴിതാ മറ്റൊരു നല്ല നിമിഷം ആഘോഷിക്കുകയാണ് ജീവയും അപർണയും. അപർണയുടെ ജന്മദിനത്തിന് ഒരു സർപ്രൈസ് പാർട്ടി തന്നെ ഒരുക്കി ജീവ. കേക്ക് മുറിക്കുന്നതിന്റെയും ഇരുവരും പരസ്പരം കേക്ക് പീസ് വായിൽ വച്ച് കൊടുക്കുന്നതിന്റെയും ചിത്രങ്ങൾ ജീവ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ജീവ തന്റെ പോസ്റ്റുകളോടൊപ്പം എഴുതുന്ന ക്യാപ്ഷൻ എപ്പോഴും രസകരമായ ഒന്നായിരിക്കും. ഭാര്യ അപർണ കേക്ക് മുറിക്കുന്ന സമയത്തുള്ള ഫോട്ടോയ്ക്കും ജീവ ഒരു ഡയലോഗ് എഴുതിയിട്ടുണ്ട്. ‘പുറകിൽ പോസ്റ്റ് ആയി നിൽക്കുന്ന ലെ ഞാൻ.. കാരണം ഇന്ന് അപർണയുടെ ജന്മദിനമാണ്..’, എന്നായിരുന്നു ജീവയുടെ ക്യാപ്ഷൻ. താരങ്ങൾ ഉൾപ്പടെ നിരവധി ആരാധകർ അപർണയ്ക്ക് ജന്മദിനം ആശംസിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്. ആരാധകരുടെ കമന്റുകൾക്ക് മറുപടി നൽകുന്ന ചുരുക്കം ചില സെലിബ്രിറ്റികളിൽ ഒരാളാണ് ജീവ.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടൻ വിഷ്ണുപ്രസാദ് അന്തരിച്ചത്. ഇപ്പോഴിതാ നടനെ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സഹോദരി വിഷ്ണുപ്രിയ. വിഷ്ണുപ്രസാദിന്റെ മരണം കുടുംബത്തിന് തീരാനഷ്ടമാണെന്ന് ആണ്...
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...