
Tamil
പ്രസവം വാട്ടർ ബെര്‍ത്തിലൂടെ!ഇത് എല്ലാ അമ്മമാർക്കും വേണ്ടി.. പ്രസവ ചിത്രങ്ങൾ പുറത്തുവിട്ട് താരദമ്പതിമാര്‍!
പ്രസവം വാട്ടർ ബെര്‍ത്തിലൂടെ!ഇത് എല്ലാ അമ്മമാർക്കും വേണ്ടി.. പ്രസവ ചിത്രങ്ങൾ പുറത്തുവിട്ട് താരദമ്പതിമാര്‍!

ഗര്‍ഭകാലവും പ്രസവവുമൊക്കെ വലിയ പ്രശ്നങ്ങളായി കണ്ടിരുന്ന കാലം മാറിയെന്നാണ് പല നടിമാരും തെളിയിക്കുന്നത്. ഗര്‍ഭകാലം വളരെ ആഘോഷപൂര്‍വ്വം നടത്തുന്ന നടിമാരുണ്ട്. ഇപ്പോള്‍ നടന് നകുലിന്റെയും ഭാര്യ ശ്രുതിയും അവരുടെ മകളുടെ ജനനത്തെ കുറിച്ചുള്ള വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ്. അകിറ എന്ന പേരിട്ടിരിക്കുന്ന താരപുത്രി ജനിച്ചിട്ട് ഒരു മാസം പൂര്‍ത്തിയാവുകയാണ്.തമിഴ് നടൻ നകുലിന്റെയും ഭാര്യ ശ്രുതിയുടെയും മകൾ അകീരയ്ക്കു ഒരുമാസം തികഞ്ഞിരിക്കുന്നു. ഈ വേളയിൽ താൻ കുഞ്ഞിന് ജന്മം നൽകാൻ തിരഞ്ഞെടുത്ത ‘വാട്ടർ-ബർത്ത്’ എന്ന രീതിയെ പറ്റി ശ്രുതി ഇൻസ്റ്റഗ്രാം പോസ്റ്റുമായി വരുന്നു
പ്രസവത്തിനായി ആശുപത്രി വേണ്ടെന്നു ദമ്പതികൾ തീരുമാനിച്ചിരുന്നു. ഹൈദരാബാദിലെ പ്രസവ കേന്ദ്രമായിരുന്നു ശ്രുതിയും നകുലും തിരഞ്ഞെടുത്തത്. കുഞ്ഞിന് ജന്മം നൽകുന്നതിനും മുൻപ് മാതാപിതാക്കൾ വിശദമായി അന്വേഷണം നടത്തണമെന്നും ശ്രുതി പറയുന്നു.
ഹൈദരാബാദില്‍ നിന്നും മകള്‍ ജനിച്ചതിനെ കുറിച്ചും ഇനി കുഞ്ഞിന് ജന്മം നല്കാന് പോകുന്നവര്‍ക്കുള്ള ചില ഉപദേശങ്ങളുമാണ് താരദമ്പതിമാര്‍ പങ്കുവെച്ചത്. വാട്ടര്‍ ബെര്ത്തിലൂടെയായിരുന്നു ശ്രുതി കുഞ്ഞിന് ജന്മം നല്‍കിയത്. ആ അനുഭവം കുഞ്ഞ് ജനിക്കുന്നതിന് തൊട്ട് മുന്‍പുള്ള ചിത്രങ്ങളുമെല്ലാം ഇന്‍സ്റ്റാഗ്രാം പേജിലൂടെ ശ്രുതി പങ്കുവെച്ചു. എല്ലാ കാര്യത്തിലും ഭാര്യയ്ക്ക് പിന്തുണയുമായി നകുലും ഉണ്ടായിരുന്നു.
‘അകിറ ജനിച്ചിട്ട് ഇന്ന് ഒരു മാസം പൂര്‍ത്തിയാവും. സത്യസന്ധമായി പറഞ്ഞാല്‍ അതൊരു സ്വപ്നം പോലെ തോന്നുകയാണിപ്പോള്‍. ഞാന്‍ 32 ആഴ്ചയോളം ഗര്‍ഭിണിയായിരിക്കവേ ഞാനു നകുലും നാല് പൂച്ചകളുമായി ഡ്രൈവ് ചെയ്ത് ഹൈദരാബാദിലേക്ക് പോയി. എന്തിനാണ് ഒറ്റയ്ക്ക് ഹൈദരാബാദിലേക്ക് പോകുന്നത്? നിങ്ങള്‍ രണ്ട് പേരും കൂടി ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യും? എന്നൊക്കെ നിരവധി പേര് ചോദിച്ചിരുന്നു.
കുഞ്ഞിന് ജന്മം നല്കുന്ന കാര്യത്തില്‍ ഓരോ സ്ത്രീകള്‍ക്കും അവരുടേതായ താല്പര്യമുണ്ടാവണമെന്നാണ് ഞാന്‍ പ്രാര്‍ഥിക്കുന്നത്. പ്രസവം യഥാര്‍ഥത്തില്‍ സ്ത്രീകളുടെ ആഴത്തിലുള്ള പേടിയാണ്. എന്നാല്‍ എല്ലാവരെക്കാളും ശക്തയാണെന്ന് തെളിയിക്കുകയും ചെയ്യുന്നു. എല്ലാ സ്ത്രീകളും ഭാര്യമാരുമെല്ലാം നിങ്ങളുടെ സ്വന്തം അവസ്ഥ മനസിലാക്കി വേണം ഇതില്‍ ഗവേഷണം നടത്താന്‍.
അല്ലാതെ മറ്റൊരാള്‍ പറയുന്നത് കണ്ണുമടച്ച് വിശ്വസിക്കരുത്. എന്നെ വിശ്വസിക്കൂ. കഠിനായി പരിശീലിക്കുമ്പോള്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ പോരാടന്‍ സാധിക്കും. എന്നുമായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പില്‍ ശ്രുതി പറയുന്നത്. ശ്രുതിയുടെയും നകുലിൻ്റെയും ജീവിതാനുഭവം വളരെ മാതൃകാപരമാണെന്ന് അഭിനന്ദിക്കുകയാണ് ആരാധകർ. അതേ സമയം എല്ലാവരും ഇതുപോലെ പരീക്ഷിച്ച് കുഴപ്പങ്ങൾ വരുത്തരുതെന്നും ചിലർ പറയുന്നു.
about nakul actor
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത് കുമാർ. ഇപ്പോഴിതാ അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ. താൻ വിരമിക്കാൻ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...
ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...