
Malayalam
ജയറാമിന്റെ സൂപ്പർ ഹിറ്റ് നായിക; സിനിമയിൽ നിന്ന് കാണാതായി.. ഒടുവിൽ അത് തന്നെ സംഭവിച്ചു!
ജയറാമിന്റെ സൂപ്പർ ഹിറ്റ് നായിക; സിനിമയിൽ നിന്ന് കാണാതായി.. ഒടുവിൽ അത് തന്നെ സംഭവിച്ചു!

കൊട്ടാരം വീട്ടിലെ അപ്പുട്ടനിലൂടെ ജയറാമിന്റെ നായികയായി പ്രേക്ഷകരുടെ പ്രിയ നടിയായി മാറുകയായിരുന്നു ഡോക്ടർ അമ്പിളി ആയി എത്തിയ ശ്രുതി. മലയാളിയാണെന്ന് തെറ്റ് ധരിച്ചെങ്കിലും യഥാർത്ഥത്തിൽ കന്നഡക്കാരിയാണ് താരം. ചലച്ചിത്ര മേഖലയിൽ നിന്ന് ഇടവേളയെടുത്ത ശ്രുതി രാഷ്ട്രീയത്തിൽ സജീവമാവുകയായിരുന്നു. നിലവിൽ ഭാരതീയ ജനത പാർട്ടിയുടെ വനിത വിങിന്റെ ചീഫ് സെക്രട്ടറി കൂടിയാണ് താരം
എന്നാൽ സിനിമയെ പോലെയായിരുന്നു ശ്രുതിയുടെ കുടുംബ ജീവിതം. തീർത്തും പരാജയമായിരുന്നു. 1998ൽ സംവിധായകനും നടനുമായ എസ് മഹേന്ദ്രൻ ആണ് ശ്രുതിയെ വിവാഹം ചെയ്തത്. മഹേന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യം പരിചയപ്പെടുന്നത്. പിന്നീട് മഹേന്ദ്രന്റെ ചിത്രത്തിൽ ശ്രുതി സ്ഥിരം നായികയായി. വിവാഹ ശേഷം അഭിനയം തുടർന്നു. ഇതിനിടയിൽ ദമ്പതികൾ ബിജെപിയിൽ ചേർന്നു പലപദവികളും ശ്രുതിയെ തേടിയെത്തി.. പിന്നീട് സിനിമ വീട്ട് സജീവ രാഷ്ട്രീയ പ്രവർത്തനമായി. ഇതിനിടയിൽ വനിതാ-ശിശു വികസന ബോർഡിന്റെ അധ്യക്ഷത ആയിരിക്കുമ്പോഴാണ് ശ്രുതിയും മഹേന്ദ്രനും പിരിയുന്നത്
പിന്നീട് 2013 ജൂണിൽ എഴുത്തുകാരനും പത്രപ്രവർത്തകനും ഒക്കെയായ ചക്രവർത്തി ചന്ദ്രചൂഡനെ ശ്രുതി വിവാഹംചെയ്തു. ചക്രവർത്തിയുമായുള്ള നടിയുടെ ബന്ധത്തിന് അധികം ആയുസ്സ് ഉണ്ടായില്ല. ഇതിനിടയിൽ 2016ൽ ബിഗ് ബോസ് കന്നഡ പതിപ്പിൽ താരം വിജയിയുമായി. സിനിമയിലും മിനിസ്ക്രീനിലും ഇടക്ക് തല കാണിക്കുമെങ്കിലും രാഷ്ട്രീയത്തിൽ സജീവമാണ് .
.മമ്മൂട്ടിയൊടൊപ്പം ഒരാൾ മാത്രം,ഇലവംകോട് ദേശം,സ്വന്തം മാളവിക,സിഐ മഹാദേവൻ അഞ്ചടി നാലിഞ്ച്,ബെൻ ജോൺസൺ,മാണിക്യം,ശ്യാമം,സൈറ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ശ്രുതി കന്നടയിൽ നൂറോളം സിനിമകളിലും ചില ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
മികച്ച നടിയ്ക്കുള്ള മൂന്ന് കർണാടക സംസ്ഥാന പുരസ്കാരവും നാല് ഫിലിം ഫെയർ പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട് .സ്ത്രീത്വം എന്ന സീരിയലിലൂടെ മലയാളത്തിലേക്ക് ഇടയ്ക്കൊരു തിരിച്ചുവരവ് നടത്തിയിരുന്നു
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...