
Malayalam
ലഹരി സംഘത്തിൽ അവരും? ബിനീഷ് കോടിയേരി കുടുങ്ങും.. ഗ്ലാമർ ലോകത്തെ മിന്നും താരങ്ങൾ കരിനിഴലിൽ!
ലഹരി സംഘത്തിൽ അവരും? ബിനീഷ് കോടിയേരി കുടുങ്ങും.. ഗ്ലാമർ ലോകത്തെ മിന്നും താരങ്ങൾ കരിനിഴലിൽ!

ബെംഗളുരുവില്‍ ലഹരിക്കടത്തു കേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപിനും സംഘത്തിനും രാഷ്ട്രീയ നേതാക്കളുമായും സിനിമ താരങ്ങളുമായും അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ചലച്ചിത്ര താരം ബിനീഷ് കോടിയേരിക്ക് ഈ ലഹരി കടത്ത് സംഘവുമായി നേരിട്ട് ബന്ധമുണ്ടെന്നുള്ള ഗുരതര ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്
പിടിയിലായ അനിഖയ്ക്കൊപ്പം ഉണ്ടായിരുന്ന മുഹമ്മദ് അനൂബും റിജേഷ് രവീന്ദ്രനുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ട് എന്ന വിവരം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. മുഹമ്മദ് അനൂബ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിൽനിന്ന് ഇക്കാര്യം വ്യക്തമാണ്
2015-ൽ അനൂപ് കമ്മനഹള്ളിയിൽ തുടങ്ങിയ ഹയാത്ത് ഹോട്ടലിന് ബിനീഷ് കോടിയേരി പണം മുടക്കിയിട്ടുണ്ട്. 2019-ൽ അനൂബ് തുടങ്ങിയ മറ്റൊരു ഹോട്ടലിന് ആശംസയർപ്പിച്ച് ഫെയ്സ്ബുക്ക് പേജിൽ ലൈവ് ഇടുകയും ചെയ്തിരുന്നു. പിടിയിലായവർക്കൊപ്പം ലോക്ക്ഡൗൺ കാലത്ത് ജൂൺ 19-ന് കുമരകത്തെ നൈറ്റ് പാർട്ടിയിൽ ബിനീഷ് കോടിയേരിയും പങ്കെടുത്തുവെന്നും പി.കെ ഫിറോസ് ഫോട്ടോയടക്കം പുറത്ത് വിട്ട് ആരോപിക്കുക യുണ്ടായി.
അതെ സമയം നഗരത്തിലെ വൻ ലഹരിവേട്ടയ്ക്ക് പിന്നാലെ സിനിമാതാരങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ. വിവിധയിടങ്ങളിൽനിന്ന് വൻതോതിൽ ലഹരിമരുന്നുകൾ പിടിച്ചെടുത്തതിന് പിന്നാലെയാണ് അന്വേഷണം സിനിമാരംഗത്തേക്കും വ്യാപിപ്പിച്ചത്. കന്നഡ സിനിമയിലെ പ്രമുഖ താരങ്ങളും സംഗീതജ്ഞരും ചില ഉന്നതരുടെ മക്കളും തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഡയറക്ടർ കെ.പി.എസ്. മൽഹോത്ര മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കർണാടകത്തിലെ സീരിയൽ-ടി.വി. താരം അനിഖ ഉൾപ്പെടെ മൂന്ന് പേരെയാണ് ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നത്. ഓഗസ്റ്റ് 21-ന് കല്യാൺ നഗറിലെ റോയൽ സ്യൂട്ട്സ് ഹോട്ടലിൽനിന്ന് 145 എംഡിഎംഎ ലഹരിഗുളികകളാണ് പിടിച്ചെടുത്തത്. ഇതിന്റെ തുടർച്ചയായി നടത്തിയ റെയ്‌ഡിൽ അനിഖയുടെ വീട്ടിൽനിന്ന് 270 എംഡിഎംഎ ലഹരിഗുളികകളും ബെംഗളൂരു നിക്കൂ ഹോംസിലെ വീട്ടിൽനിന്ന് 180 എൽഎസ്ഡി സ്റ്റാമ്പുകളും പിടിച്ചെടുത്തു.
അനിഖയ്ക്കൊപ്പം പിടിയിലായ രവീന്ദ്രനും അനൂപുമാണ് ലഹരിമരുന്നിന്റെ പ്രധാന വിതരണക്കാർ. ഓൺലൈൻ വഴി ബുക്കിങ് സ്വീകരിച്ചായിരുന്നു വിൽപന. നേരത്തെ സീരിയൽ-ടി.വി. രംഗത്തുണ്ടായിരുന്ന അനിഖയും ഇവർക്കൊപ്പം ചേർന്നതോടെ വ്യാപാരം കൊഴുത്തു. അനിഖയുടെ ബന്ധങ്ങൾ ഉപയോഗിച്ച് സിനിമാമേഖലയിലേക്കും വിൽപന വ്യാപിപ്പിക്കുകയായിരുന്നു.
രവീന്ദ്രന്റെ ഫോണിൽനിന്ന് രണ്ടായിരത്തോളം പേരുടെ ഫോൺ നമ്പറുകളാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കണ്ടെടുത്തത്. ഇതിൽ കന്നഡ സിനിമാ താരങ്ങളും പ്രമുഖ സംഗീതജ്ഞരും വി.ഐ.പി.കളുടെ മക്കളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മാത്രമല്ല, നഗരത്തിലെ നിരവധി കോളേജ് വിദ്യാർഥികൾക്കും ഇവർ ലഹരിമരുന്ന് എത്തിച്ചുനൽകിയിരുന്നു. പിടിയിലായ മൂന്നംഗ സംഘത്തിൽനിന്ന് ലഹരിമരുന്ന് വാങ്ങിയിരുന്ന എല്ലാവരെയും കണ്ടെത്താനാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ശ്രമം.
2005ല്‍ പുറത്തിറങ്ങിയ ലയണ്‍ എന്ന ചിത്രത്തിലാണ് ബിനീഷ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ഐഞ്ചല്‍ ജോണ്‍, കുരുക്ഷേത്ര, ദൈവത്തിന്റെ കൈയൊപ്പ്, കര്‍മ്മയോദ്ധ, ഞാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...