
Malayalam
സിനിമാ ലൊക്കേഷനുകളില്ല; വീട്ടുകാർക്കൊപ്പം ഓണമാഘോഷിച്ച് താരങ്ങൾ
സിനിമാ ലൊക്കേഷനുകളില്ല; വീട്ടുകാർക്കൊപ്പം ഓണമാഘോഷിച്ച് താരങ്ങൾ

ഉത്രാടപാച്ചിലോ ആഘോഷപൊലിമയോ ഇല്ലാത്ത ഏറെ വ്യത്യസ്തമായൊരു ഓണമാണ് മലയാളികൾക്ക് ഇത്. ആൾക്കൂട്ട ആരവങ്ങളോ ഇല്ലാതെ സാമൂഹിക അകലം പാലിച്ച്, കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രിയപ്പെട്ടവർക്കൊപ്പം ഓണം ആഘോഷിക്കുകയാണ് മലയാളികൾ. ഓരോ മലയാളിക്കും ഓണം ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളുടെ ഉത്സവമാണ്. പലപ്പോഴും സിനിമാ ലൊക്കേഷനുകളിൽ ഓണമാഘോഷിക്കാറുള്ള താരങ്ങളെല്ലാം തന്നെ ഈ ഓണക്കാലത്ത് വീട്ടിലാണ്.
ആരാധകര്‍ക്ക് ആശംസകളുമായി താരങ്ങളുമെത്തിയിട്ടുണ്ട്. കുടുംബസമേതമുള്ള ചിത്രങ്ങളാണ് മിക്ക താരങ്ങളും ഇന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കുഞ്ചാക്കോ ബോബന്, ഇന്ദ്രജിത്ത്, മോഹന്‍ലാല്‍, ജയറാം, നിവിന്‍ പോളി തുടങ്ങിയ താരങ്ങളെല്ലാം ഓണാശംസകളുമായി എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരങ്ങള്‍ തങ്ങളുടെ ആശംസകള്‍ നേര്‍ന്നത്.
ഭാര്യ സരിതയുടെ കൂടെയുള്ള ചിത്രമാണ് ജയസൂര്യ പങ്കുവച്ചത്. ഇന്ന് ജയസൂര്യയുടെ ജന്മദിനം കൂടിയാണ്.
തന്റെ കുടുംബത്തോടൊപ്പമായിരുന്നു ടൊവിനോയുടെ ഓണാഘോഷം . കുഞ്ഞുവാവയുടെ ആദ്യ ഓണവുമാണിത്. എന്നാൽ രാധികയോടൊപ്പമുള്ള പഴയൊരു ചിത്രമാണ് സുരേഷ് ഗോപി പങ്കുവച്ചത്.
മകൻ ഇസഹാഖ് ജീവിതത്തിലേക്ക് വന്നതിൽ പിന്നെയുള്ള രണ്ടാമത്തെ ഓണമാണ് ചാക്കോച്ചന് ഇത്. ഇസഹാഖിനും പ്രിയയ്ക്കും ഒപ്പമുള്ളൊരു ചിത്രം പങ്കുവയ്ക്കുകയാണ് കുഞ്ചാക്കോ ബോബൻ ഇപ്പോൾ.
അതെ സമയം കുടുംത്തോടൊപ്പം ഓണം ആഘോഷിക്കുകകയാണ് ആഷിഖ് അബുവും റിമ കല്ലിങ്കലും.
മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് ഇന്ദ്രജിത്തിന്റേയും പൂർണിമയുടേയും. രണ്ട് മക്കളും ഇരുവർക്കൊപ്പം ഓണാശംസയുമായെത്തി. കഴിഞ്ഞ ഓണക്കാലത്ത് പ്രളയബാധിതർക്ക് സഹായമെത്തിക്കുന്ന തിരക്കിലായിരുന്നു ഈ കുടുംബം. 2015ലെ ചെന്നൈയിലെ പ്രളയകാലത്ത് ആരംഭിച്ച ‘അൻപോട് കൊച്ചി’ എന്ന സംഘടനയുടെ അമരക്കാരാണ് ഇന്ദ്രജിത്തും പൂർണിമയും.
ഓണാശംസകൾക്ക് നേർന്ന് പ്രിയ നടൻ മോഹൻലാൽ എത്തിയിരുന്നു. സാമൂഹിക അകലം പാലിച്ചും സർക്കാർ നിർദേശങ്ങൾ അനുസരിച്ചും ഇത്തവണ ഓണം ആഘോഷിക്കാമെന്ന് മോഹൻലാൽ പറഞ്ഞു. മമ്മൂട്ടിയും മലയാളികൾക്ക് ഓണാശംസകൾ നേർന്നു. കോവിഡ് മഹാമാരിക്കെതിരെയുള്ള ജാഗ്രത കൈവെടിയാതെ ഇത്തവണ ഓണം ആഘോഷിക്കാമെന്ന് മമ്മൂട്ടി പറഞ്ഞു.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...