News
നടൻ ഇടവേള ബാബുവിന്റെ അമ്മ ശാന്ത രാമൻ നിര്യാതയായി
നടൻ ഇടവേള ബാബുവിന്റെ അമ്മ ശാന്ത രാമൻ നിര്യാതയായി
Published on
നടൻ ഇടവേള ബാബുവിന്റെ അമ്മ ശാന്ത രാമൻ നിര്യാതയായി. 78 വയസായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഗവ.ഗേൾസ് ഹൈസ്കൂളിലെ സംഗീതാധ്യാപിക ആയിരുന്നു ശാന്ത രാമൻ.
ശാന്ത രാമന്റെ പിറന്നാളായിരുന്നു ഇന്നലെ . പിറന്നാൾ ആഘോഷൾക്ക് ശേഷം രാത്രി ഒരു മണിയോടെ ശാന്ത രാമന്റെ മുറിയിൽ നിന്ന് ശബ്ദം കേട്ട് അവിടേക്ക് ചെന്നപ്പോഴാണ് തറയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ ഇരിഞ്ഞാലക്കുട കോപ്പറേറ്റിവ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
ഇന്ന് രാവിലെ 9 മണി മുതൽ വൈകീട്ട് മൂന്ന് മണിവരെ മുനിസിപ്പൽ ഓഫിസ് റോഡിലുള്ള ഇടവേള ബാബുവിന്റെ വസതിയിൽ മൃതദേഹം പൊതു ദർശനത്തിന് വെയ്ക്കും. വൈകീട്ട് 3 മണിക്ക് അവിടെ തന്നെയാകും സംസ്കാര ചടങ്ങുകൾ നടക്കുക.
ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് മാര്‍കോ. തിരക്കഥയും ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദൻ...
ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ സിബിൻ വളരെ പെട്ടെന്നാണ് പ്രേക്ഷക പിന്തുണ നേടിയെടുത്തത്....
മേയര്‍ ആര്യ രാജേന്ദ്രന് തടഞ്ഞുനിര്‍ത്തിയ കെഎസ്ആര്‍ടിസി ബസ് െ്രെഡവര്‍ യദുവിനെതിരെ നടി റോഷ്ന ആന്‍ റോയ്യും. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഇതേ...
തമിഴകത്ത് റീ റിലീസുകളുടെ കാലമാണ്. ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളാണ് റീ റിലീസായി എത്തിയത്. വിജയ് നായകനായി ഹിറ്റായ ഗില്ലിയും തിയറ്ററുകളിലേയ്ക്ക്...
പ്രസിദ്ധ കര്‍ണാടക സംഗീതജ്ഞന് മങ്ങാട് കെ നടേശന് അന്തരിച്ചു. 90 വയസായിരുന്നു. വ്യാഴാഴ്ച രാത്രി പത്തോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....