
Malayalam
ഇല്ല; ചത്താലും ഞാൻ അത് മമ്മൂക്കയോട് പറയില്ല; സംഭാഷണം മാറ്റണമെന്ന് വാശി പിടിച്ച് ലാലേട്ടൻ
ഇല്ല; ചത്താലും ഞാൻ അത് മമ്മൂക്കയോട് പറയില്ല; സംഭാഷണം മാറ്റണമെന്ന് വാശി പിടിച്ച് ലാലേട്ടൻ

പകരം വെയ്ക്കാനില്ലാത്ത അഭിനേതാക്കൾ. മോഹൻലാലിനും, മമ്മൂട്ടിയ്ക്കും എന്ത് വിശേഷങ്ങൾ നൽകിയാലും മതിയാവില്ല
വർഷങ്ങളായി സൂപ്പർ സ്റ്റാർ പദവി അലങ്കരിക്കുന്ന ഇരുവരും ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിക്കുകയും അത് സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിട്ടുണ്ട്. 1990 ൽ പുറത്തിറങ്ങിയ നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തുണ്ടായ ഒരു സംഭവം വെളിപ്പെടുത്തുകയാണ് സംവിധായകൻ ജോഷി
മമ്മൂട്ടി എന്ന സിനിമ നടനായി തന്നെയാണ് മമ്മൂട്ടി ഈ സിനിമയിൽ വേഷമിട്ടത്. മോഹൻലാൽ ഈ സിനിമയിൽ ടോണി എന്ന നായക വേഷത്തിൽ എത്തുകയായിയിരുന്നു. അതിന്റെ തിരക്കഥ വായിച്ച ശേഷം അതിലെ ഒരു സീനിലെ ഡയലോഗുകൾ മാറ്റണമെന്ന് മോഹൻലാൽ ആവിശ്യപ്പെട്ടെന്നും ജോഷി പറയുന്നു.
നിങ്ങളെക്കാൾ നന്നായി ഇവർ അഭിനയിക്കും, ഇപ്പോൾ സിനിമ ഇറങ്ങുന്നില്ലലോ ഇറങ്ങുന്നതെല്ലാം പൊട്ടുകയാണെല്ലോ എന്ന് മോഹൻലാലിന്റെ കഥാപാത്രം മമ്മൂട്ടിയോട് പറയുന്നതായുള്ള ഒരു ഡയലോഗ് nപറയാൻ പറ്റില്ലെന്നാണ് തിരക്കഥ വായിച്ചിട്ട് മോഹൻലാൽ പറഞ്ഞത്. ഡെന്നീസ് ജോസഫായിരുന്നു ഈ സിനിമയുടെ തിരക്കഥ എഴുതിയത്.
സിനിമയിലെ ഡയലോഗാണെങ്കിലും ഇത് അഭിനയമാണെങ്കിലും ഇച്ചാക്കയുടെ മുഖത്ത് നോക്കി അങ്ങനെ പറയാൻ എനിക്ക് കഴിയില്ല സാർ എന്നായിരുന്നു മോഹൻലാൽ തന്നോട് പറഞ്ഞതെന്ന് ജോഷി വ്യക്തമാക്കുന്നു. അത് വീണ്ടും ഒന്നു വായിച്ചു നോക്കിയപ്പോൾ ആ ഡയലോഗുകൾ മാറ്റുന്നതാണ് ശരിയെന്ന് തനിക്കും തോന്നിയെന്നും അങ്ങനെ ആ സീൻ തന്നെ തിരക്കഥയിൽ നിന്നും മാറ്റിയതെന്നും ജോഷി വ്യക്തമാക്കുന്നു.
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...