Connect with us

കൊള്ളാം..ഈ മാന്യന്‍ സുന്ദരനാണ്, നോക്കൂ, അശ്ലീല കമന്റിട്ടത് മാത്രമെ ഓർമയുള്ളൂ ഒടുവിൽ

Malayalam

കൊള്ളാം..ഈ മാന്യന്‍ സുന്ദരനാണ്, നോക്കൂ, അശ്ലീല കമന്റിട്ടത് മാത്രമെ ഓർമയുള്ളൂ ഒടുവിൽ

കൊള്ളാം..ഈ മാന്യന്‍ സുന്ദരനാണ്, നോക്കൂ, അശ്ലീല കമന്റിട്ടത് മാത്രമെ ഓർമയുള്ളൂ ഒടുവിൽ

തന്റെ അഭിപ്രായം എവിടെ വേണമെങ്കിലും തുറന്ന് പറയുന്നതിൽ മുന്നിലാണ് രേവതി സമ്പത്ത്. മമ്മൂട്ടി വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ പകർത്തിയ രണ്ട് ചിത്രങ്ങളായിരുന്നു നവ മാധ്യമങ്ങളിൽ തരംഗമായി മാറിയത്തിന് പിന്നാലെ ചിത്രം കണ്ട് പല താരങ്ങളടക്കക്കം പ്രശംസിച്ച് എത്തുമ്പോൾ നടി രേവതി സമ്പത്ത് ഇത് പരാമർശിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ശ്രദ്ധ നേടിയതിൽ അത് വ്യക്തമാവുകയും ചെയ്തതാണ് .

ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയയില്‍ താന്‍ പങ്കുവെച്ച പോസ്റ്റിന് താഴെ എത്തിയ അശ്ലീല കമന്റുകള്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് രേവതി സമ്പത്ത്.അശ്ലീല കമന്റിട്ട ആളുടെ പ്രൊഫൈലും ഫോട്ടോയും കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടും നടി പങ്കുവെച്ചിരിക്കുകയാണ്. രേവതി സമ്പത്തിന്റെ കുറിപ്പ്,കൊള്ളാം..ഈ മാന്യന്‍ സുന്ദരനാണ്.നോക്കൂ,ഇയാള്‍ എത്ര മനോഹരമായാണ് വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്.എന്റെ കുടുംബത്തിന്റെ ക്ഷേമത്തിനായി അവരുടെ വിലയേറിയ സമയം പതിവായി ചെലവഴിക്കുന്ന എല്ലാ ഭക്ത് ആളുകളോടും ഞാന്‍ നന്ദിയുള്ളവളാണ്.ഈ ചോദ്യം വളരെ ദയനീയമാണെന്ന് എനിക്കറിയാം,എന്നിരുന്നാലും സ്ത്രീകളോട് മാന്യമായി പെരുമാറാനോ വിയോജിക്കാനോ കഴിയുന്ന ഒരു ഭക്ത് എങ്കിലും ഉണ്ടോ?കുറ്റകരമായത് എല്ലാം സംഘത്തിന്റെ നിര്‍മ്മാണ ബ്ലോക്കുകളാണ്,എന്നിട്ടും അവര്‍ എത്ര ഭംഗിയുള്ളവരാണ്.ബിജു മരട്ടില്‍, ഒരുപാട് ദൂരം പോകാനുണ്ട് എന്നാണ് കുറിച്ചത്

മമ്മൂട്ടിയുടെ ചിത്രം കണ്ടതിന് ശേഷം പരാമർശിച്ചത് ഇങ്ങെനയായിരുന്നു

മമ്മൂട്ടിയുടെ ഒരു പുതിയ ചിത്രം സോഷ്യൽ മീഡിയയും ആളുകളുമൊക്കെ ഏറ്റെടുക്കുന്നത്കാ ണാനിടയായി. എനിക്കും,ഇഷ്ടമായി,നല്ല രസമുള്ള പടം.ഇവിടെ, വൈരുദ്ധ്യം നിറഞ്ഞ മറ്റൊന്നുണ്ട്.എന്താണ് ഈ പുരുഷന്മാരുടെ വയസ്സും കഴിവും നരയും ഏറ്റെടുക്കുന്ന പോലെ സ്ത്രീകളെയും ആഘോഷിക്കാത്തത്?സ്ത്രീകൾക്ക് മാത്രം ആണ് എക്‌സ്പയറേഷൻ ഡേറ്റ് ചാർത്തികൊടുക്കുന്നത്.ഈ അടുത്ത് രഞ്ജിനിയെ ബോഡി ഷെയിം ചെയ്ത അതേ ആൾക്കാർ ആഘോഷമാക്കുന്നത് പുരുഷന്മാരെ മാത്രം.സെക്സിസ്റ്റ് ട്രോളുകൾ ഉപയോഗിച്ച്‌ അവരുടെ പ്രായത്തേയും ശരീരത്തേയും അധിക്ഷേപിക്കാൻ സമൂഹം കാട്ടിയ ഉത്സാഹം നമുക്ക് മറക്കാനാകില്ലല്ലോ. സിനിമ മേഖലയിൽ തന്നെ എത്ര നടിമാർ ആണ് അവരുടെ നാല്പതുകളിലും അൻപതുകളിലും അമ്മവേഷങ്ങളല്ലാതെ,വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്യുന്നവർ എന്നത് അതിനെ ആധാരമാക്കുന്നു.

പുരുഷന്മാരിലെ നര ആഘോഷിക്കപ്പെടുകയും സാൾട്ട് ആൻ്റ് പെപ്പർ ആവുകയും സ്ത്രീ ആണേൽ തള്ള,അമ്മച്ചീ,അമ്മായി എന്നൊക്കെ കമൻ്റ് എഴുതി തകർക്കുന്നതും നമ്മൾ കാണാറുണ്ടല്ലോ.അവരുടെ ഡിവോഴ്സും കല്യാണവും വരെ പിന്നെ ചർച്ച ആവുകയും ചെയ്യും.

അറുപതിലും, എഴുപതിലും സിനിമയിലെ പുരുഷന്മാർ വൈവിധ്യമായ കഥാപാത്രങ്ങൾ ചെയുമ്ബോൾ,സിനിമയിലെ സ്ത്രീകൾ ടൈപ്പ് കാസ്റ്റ് ആകപെടുന്നതിലെ അളവിൽ ആണ് ഇവിടെ ആഘോഷങ്ങൾ ചുരുങ്ങുന്നത്.വിശാലമായ ആഘോഷങ്ങൾ ആണ് വേണ്ടത്, അല്ലാതെ ഉയ്യോ ഇക്കയെ പറഞ്ഞെ പബ്ലിസിറ്റിയാണ് എന്നൊന്നും പറഞ്ഞു വരണ്ട, വന്നാലും ഒരു ചുക്കുമില്ല

Continue Reading
You may also like...

More in Malayalam

Trending

Recent

To Top