
Malayalam
പുകവലി അല്ലെങ്കിൽ മദ്യപാനം എന്നീ ലഹരികളേക്കാൾ എത്രയോ വലുതാണ് ആ ലഹരി!
പുകവലി അല്ലെങ്കിൽ മദ്യപാനം എന്നീ ലഹരികളേക്കാൾ എത്രയോ വലുതാണ് ആ ലഹരി!

മുമ്പ് തനിക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ചും ബ്രേക്ക് അപ്പിനെ പറ്റിയും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ് സംയുക്ത മേനോൻ. പ്രണയത്തെ കുറിച്ച് എന്താണ് സംയുക്തയുടെ അഭിപ്രായമെന്ന അവതാരകയുടെ ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞു തുടങ്ങിയത്.
താരത്തിന്റെ മറുപടി ഇങ്ങനെ ‘ഞാൻ പ്രണയിച്ചിട്ടുണ്ട്. നമ്മൾ പറയുന്നതുപോലെ പുകവലി അല്ലെങ്കിൽ മദ്യപാനം എന്നീ ലഹരികളേക്കാൾ എത്രയോ വലുതാണ് പ്രണയമെന്ന ലഹരി. അത് സത്യമാണ്. നമ്മുക്ക് എന്തെങ്കിലും ഒരു പ്രശ്നമുണ്ടാവുമ്പോൾ ഒരു സപ്പോർട്ടായി ഒരു പാർട്ടണർ ഉണ്ടാവുന്നത് ആവശ്യമാണ്.
നമ്മുടെ ലൈഫ് മുന്നോട്ട് പോകുന്നതിന്റെ ഒരു ഭാഗമാണത്. വിവാഹം, പ്രണയം രണ്ട് ചോദ്യങ്ങളായി ചോദിക്കേണ്ട കാര്യമില്ല. രണ്ടും ഒന്നായിരിക്കും. പ്രണയത്തിന്റെ ഉത്തരം തന്നെയാണ് വിവാഹത്തിനും. എനിക്ക് ബ്രേക്ക് അപ്പ് ഉണ്ടായിട്ടുണ്ട്. അതിന്റെ സങ്കടം ഞാൻ നല്ല പോലെ അറിഞ്ഞിട്ടുമുണ്ട്.
നമ്മൾ ഇഷ്ടപ്പെടുന്നതെല്ലാം നമ്മുക്ക് നല്ലതാവണമെന്നില്ല. എനിക്ക് ഇഷ്ടപ്പെട്ടതെല്ലാം എന്റെ ലൈഫിൽ നല്ലതായി തീർന്നിട്ടില്ല. അവിടെയാണ് നമ്മുക്ക് സങ്കടവും ദേഷ്യവും ഫീലിംഗ്സും എല്ലാം വരിക. സംയുക്ത പറഞ്ഞു.
about samyuktha menon
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള് വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...