കോവിഡ് ലോകത്തിന്റെ സകല പ്രവർത്തനങ്ങളെയും ബാധിച്ചിരിക്കുകയാണ്. ഇപ്പോഴിതാ കോവിഡിനെ തുടര്‍ന്ന് സിനിമാ മേഖലയിലും കടുത്ത പ്രതിസന്ധിയാണ് ഉള്ളത്. പല ചെറിയ താരങ്ങളും മറ്റ് തൊഴിലുകളിലേക്ക് കടന്നിരിക്കുകയാണ്.
ഷൂട്ടിങും സ്റ്റേജ് പരിപാടികളും മുടങ്ങിയതോടെ പച്ചക്കറി വ്യാപാരം തുടങ്ങിയിരിക്കുകയാണ് നടന് ശിവദാസ് മട്ടന്നൂര്‍. ശിവദാസ് മട്ടന്നൂരും, സതീഷ് കൊതേരിയും ചേര്‍ന്നാണ് കൊതേരിയില്‍ ജൈവപച്ചക്കറി ഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.
പുലര്‍ച്ചെ മാര്‍ക്കറ്റിലെത്തി പച്ചക്കറി ശേഖരിക്കും. വൈകിട്ട് വരെ വില്പന. കൂടാതെ, കീഴല്ലൂര്‍ പഞ്ചായത്ത് പരിധിയിലുള്ള എല്ലാ വീടുകളിലും ഇവരുടെ പച്ചക്കറി വണ്ടിയെത്തും. തങ്ങളുടെ ജീവിത ചെലവിനായി മാത്രമല്ല ഈ കലാകാരന്മാര് കച്ചവടം തുടങ്ങിയത്.
ലാഭവിഹിതത്തിന്റെ ഒരു പങ്ക് വിഷമതകള്‍ നേരിടുന്ന കലാകാരന്മാരുടെ കുടുംബത്തിന് സഹായത്തിനായും ഇവര്‍ ഉപയോഗിക്കുന്നുണ്ട്. സംഭവമെന്തായാലും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയയും.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...