
Malayalam
മറ്റൊരു സ്ത്രീയോട് നീതിപുലർത്താനാകുമോ സ്നേഹിക്കാനാകുമോയെന്ന സംശയമുള്ളതുകൊണ്ടാണ് വിവാഹം കഴിക്കാത്തത്
മറ്റൊരു സ്ത്രീയോട് നീതിപുലർത്താനാകുമോ സ്നേഹിക്കാനാകുമോയെന്ന സംശയമുള്ളതുകൊണ്ടാണ് വിവാഹം കഴിക്കാത്തത്

യുവാക്കളുടെ ഹരമായിരുന്ന ആൽബമാണ് ഖൽബാണ് ഫാത്തിമ. എവിടെ തിരഞ്ഞാലും ഫാത്തിമ തരംഗം മാത്രം. നെഞ്ചിനുള്ളിൽ നീയാണ് എന്ന ഒറ്റ ഗാനം മതി താജുദ്ദീൻ വടകര എന്ന ഗായകനെ ഓർക്കാൻ.നെഞ്ചിനുള്ളിൽ നീയാണ് ഫാത്തിമ എന്ന ഗാനം ഒരിക്കൽപ്പോലും കേൾക്കാത്ത മലയാളിയുണ്ടാകില്ല.ഇപ്പോൾ തന്റെ ജീവിതം തുറന്ന് പറയുകയാണ് താജുദ്ദീൻ. പാട്ടിൽക്കാണുന്ന പോലെതന്നെ എന്റെ ജീവിതത്തിലും ഒരു ഫാത്തിമ ഉണ്ടായിരുന്നു.
വാക്കുകൾ ഇങ്ങനെ..
ഖൽബാണ് ഫാത്തിമ എന്ന സംഗീത ആൽബത്തിലെ ഓരോ പാട്ടുകളിലും എന്റെ ജീവിതവും പ്രണയവും വിരഹവുമൊക്കെയുണ്ട്. ആത്മാംശം ഉള്ളതുകൊണ്ടാകാം ജനങ്ങൾക്ക് ഇത്രയേറെ ഇഷ്ടമായത്. അന്നത്തെ ജീവിതത്തിന്റെ പല ഭാഗങ്ങളാണ് ആ പാട്ടുകളിലുള്ളത്. ഖൽബാണ് ഫാത്തിമ പുറത്തിറങ്ങുന്ന സമയത്ത് എന്റെ ജീവിതത്തിലും ഒരു ‘ഫാത്തിമ’യുണ്ടായിരുന്നു. അവളിപ്പോൾ എന്റെ ജീവിതത്തിൽ ഇല്ല. എവിടെയോ സുഖമായി ജീവിക്കുന്നുണ്ട്. മറ്റൊരു സ്ത്രീയോട് നീതിപുലർത്താനാകുമോ സ്നേഹിക്കാനാകുമോയെന്ന സംശയമുള്ളതുകൊണ്ടാണ് ഇപ്പോഴും വിവാഹം കഴിക്കാത്തത്. ഫാത്തിമയോടുള്ള പ്രണയം ഞാൻ മനസിൽ നിന്നും കളഞ്ഞു. എന്നാൽ മനസ് കൊണ്ട് ഞാൻ ഇന്നും വിവാഹിതനാണ്. ഇന്ന് എനിക്കിഷ്ടമുള്ള ഒരാൾ എന്റെ ജീവിതത്തിലുണ്ട്. മതപരമായ ചടങ്ങിലൂടെ വിവാഹം കഴിച്ചിട്ടില്ല എന്നേയുള്ളൂ. മനസ് കൊണ്ട് അവരാണ് എന്റെ പങ്കാളി. ജീവിതകാലം മുഴുവൻ ആ സ്നേഹം മതി.
സിനിമയിൽ അവസരം കിട്ടാത്തതിൽ വിഷമമില്ല. അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അവസരങ്ങൾ തേടി നടന്നാൽ എന്റെ കുടുംബം പട്ടിണിയാകും. സാമ്പത്തികഭദ്രത അത്യാവശ്യമായിരുന്നു. അതുകൊണ്ടാണ് സിനിമ സ്വപ്നങ്ങൾക്ക് പുറകേ പോകാതിരുന്നത്.
ഫാത്തിമകൊണ്ട് രക്ഷപ്പെട്ട ഒരുപാട് പേരുണ്ടായിരുന്നുവെന്ന് അമരക്കാരിൽ ഒരാളായ ഷാഫി കൊല്ലം. പാട്ടിന്റെ ഡ്യൂപ്ലിക്കേറ്റ് കാസറ്റ് പുറത്തിറക്കി വിറ്റ് കാശുകാരായ ഒരുപാട് പേരുണ്ട്. ഫാത്തിമ കൊണ്ട് രക്ഷപ്പെട്ട നിരവധി തെരുവ് വിൽപനക്കാർ വരെയുണ്ട്.- ഷാഫി പറഞ്ഞു.
നാടൻ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി ദുർഗ കൃഷ്ണയുടെ പുതിയ ഗ്ലാമർ ഫോട്ടോഷൂട്ട് വൈറലാകുന്നു. തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ താരം പങ്കു വച്ച പുതിയ ചിത്രം നിമിഷ നേരം കൊണ്ടാണ് വൈറലായത്. താരത്തിന്റെ ആരാധകരും ഇരു കയ്യും നീട്ടിയാണ് ഇതിനെ സ്വീകരിച്ചത്.
ഫോട്ടോഗ്രഫർ ജിക്സൺ ഫ്രാൻസിസാണ് താരത്തിന്റെ പുതിയ മേക്കോവറിനു പിന്നിൽ. ദുർഗയുടെ പുതിയ ലുക്ക് കണ്ട് ആരാധകരും സുഹൃത്തുക്കളും ഞെട്ടിയെന്നാണ് കമന്റുകളിൽ നിന്ന് മനസ്സിലാകുന്നത്. നടി ആര്യ ഉൾപ്പടെയുള്ളവർ പുതിയ ചിത്രം ‘ഹോട്ട്’ ആണെന്നാണ് അഭിപ്രായപ്പെട്ടത്.
വിമാനം സിനിമയിലൂടെ നായികയായി അരങ്ങേറിയ ദുർഗയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം ലവ് ആക്ഷൻ ഡ്രാമയാണ്. മോഹൻലാലിനൊപ്പം റാം സിനിമയിലും താരം പ്രധാന വേഷം അവതരിപ്പിച്ചു.
മലയാളികൾ ഒരു സമയത്ത് ഹൃദയത്തിൽ കൊണ്ടുനടന്ന താര ജോഡികളായിരുന്നു മഞ്ജു ദിലീപ്. ഏറെ വ്യക്തിപരമായ പ്രതിസന്ധികളെ തരണം ചെയ്ത് അദ്ദേഹം ഇപ്പോൾ...
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും…. മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സിൽ നിന്നുള്ള വാക്കുകൾ. പെറ്റു വീണ...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...