
Malayalam
സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിലെ ദുരൂഹത; ഞെട്ടിക്കുന്ന ആ വെളിപ്പെടുത്തൽ
സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിലെ ദുരൂഹത; ഞെട്ടിക്കുന്ന ആ വെളിപ്പെടുത്തൽ
Published on

ബോളിവുഡ് നടന് സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിലെ ദുരൂഹത അവസാനിച്ചിട്ടില്ല. താരത്തിന്റെ കാമുകി റിയ ചക്രബര്‍ത്തി നടന്റെ സാമ്ബത്തികം കൈക്കല്‍ ആക്കിയെന്ന ആരോപണവുമായി സുശാന്തിന്റെ കുടുംബവും സുഹൃത്തുക്കളും രംഗത്തെത്തെത്തി. കൂടാതെ സുശാന്തിന്റെ അച്ഛന് റിയയ്ക്കെതിരെ പരാതിയും നല്കി. ഇപ്പോഴിതാ കേസിൽ ട്വിസ്റ്റ് മറ്റൊന്നാണ്. റിയയ്ക്കെതിരെ മൊഴി നല്കാന് നിര്‍ബന്ധം ചെലുത്തുന്നു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സുശാന്തിന്റെ അടുത്ത സുഹൃത്തും കേസിലെ പ്രധാന സാക്ഷിയുമായ സിദ്ധാര്‍ത്ഥ് പിതാനി. മുംബൈ പൊലീസിനാണ് സിദ്ധാര്‍ത്ഥ് പരാതി നല്‍കിയത്.
റിയ ചക്രബര്‍ത്തിക്കെതിരെ മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുശാന്തിന്റെ കുടുംബാംഗങ്ങളില്‍ നിന്നും മറ്റ് അജ്ഞാത നമ്ബറുകളില്‍ നിന്നും ഫോണ്‍ സന്ദേശം വരുന്നു എന്നാണ് അദ്ദേഹം പരാതിയില്‍ പറയുന്നത്. 28ന് ഇമെയിലിലൂടെയാണ് അദ്ദേഹം പരാതി അയച്ചത്.
സുശാന്തിന്റെ വീട്ടില്‍ നിന്ന് മൂന്ന് ഫോണ്‍കോള്‍ എങ്കിലും വന്നിട്ടുണ്ടെന്നു പറഞ്ഞ സിദ്ധാര്‍ത്ഥ് സുശാന്തിനൊപ്പം താമസിച്ചിരുന്ന സമയത്ത് റിയ നടത്തിയ സാമ്ബത്തിക ഇടപാടുകളെക്കുറിച്ച് പറയാനും അവര്‍ ആവശ്യപ്പെട്ടുവെന്നും സിദ്ധാര്‍ഥ് പറയുന്നു. ‘സുശാന്തിന്റെ സഹോദരി മീതു, ബന്ധു ഒപി സിങ് ഉള്‍പ്പടെയുള്ളവരാണ് വിളിച്ചത്. ജൂലൈ 22 നാണ് ഇവരുടെ കോണ്‍ഫറന്‍സ് കോള്‍ വരുന്നത്. തുടര്‍ന്ന് ഒരു അജ്ഞാത നമ്ബര്‍ കൂടി ഇതിലേക്ക് ചേര്‍ന്നു. തുടര്‍ന്ന് ജൂലൈ 27 നും ഇതേപോലെ കോള്‍ വന്നു. തനിക്ക് അറിയാത്ത കാര്യങ്ങളെക്കുറിച്ച് പോലും മൊഴി നല്കാന് നിര്‍ബന്ധം ചെലുത്തിയെന്നും സിദ്ധാര്‍ത്ഥ് പറയുന്നത്.
അതേസമയം സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങളിൽ മൗനം വെടിഞ്ഞിരിക്കുകയാണ് നടിയും സുഹൃത്തുമായ റിയ ചക്രവര്‍ത്തി. നിറകണ്ണുകളോടെ ‘സത്യം വിജയിക്കും’ എന്നു നടി പറയുന്ന വിഡിയോ റിയയുടെ അഭിഭാഷകർ പുറത്തുവിട്ടിരിക്കുകയാണ്.
മകന്റെ അക്കൗണ്ടിൽനിന്ന് റിയ പണം പിൻവലിച്ചെന്നും മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ആരോപിച്ചു സുശാന്തിന്റെ പിതാവ് നൽകിയ പരാതി പൊലീസ് അന്വേഷിക്കുന്ന പശ്ചാത്തലത്തിലാണു വിഡിയോ വന്നത്.
‘എനിക്കു ദൈവത്തിലും ജുഡിഷ്യറിയിലും അതിയായ വിശ്വാസമുണ്ട്. എനിക്കു നീതി ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഇലക്ട്രോണിക് മാധ്യമങ്ങളിൽ എന്നെക്കുറിച്ചു ഭയാനകമായ നിരവധി കാര്യങ്ങൾ പറയുന്നുണ്ട്. പല കാര്യങ്ങളും കോടതിയിലായതിനാൽ, അഭിഭാഷകരുടെ ഉപദേശം മാനിച്ച് അതിലൊന്നും അഭിപ്രായം പറയാതെ ഞാൻ വിട്ടുനിൽക്കുകയാണ്. സത്യമേവ ജയതേ, സത്യം വിജയിക്കും’– കൈകൾ മടക്കി, നിറ കണ്ണുകളോടെ റിയ വിഡിയോയിൽ പറയുന്നു. അഭിഭാഷകൻ സതീഷ് മനേഷിൻഡെ ആണ് 28കാരിയായ റിയയുടെ പ്രതികരണം പുറത്തുവിട്ടത്.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...