നടന് വിജയ്ക്കെതിരെ വീണ്ടും ആരോപണവുമായി ബിഗ് ബോസ് താരവും നടിയുമായ മീര മിഥുന്. വിജയ് ഫാന്‍സ് ക്ലബിന്റെ നേതാവ് ട്വിറ്ററിലടക്കം തനിക്കെതിരേ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നാണ് ആരോപണം. നടന് പണം നല്കി തനിക്കെതിരെ ആരോപണങ്ങള്‍ നടത്തുകയാണെന്നും തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്നു മീര പറയുന്നു.
നേരത്തെയും വിജയ്ക്കെതിരെ മീര ആരോപണമുന്നയിച്ചിരുന്നു. രജനീകാന്തിനും നടി തൃഷയ്ക്കുമെതിരെയും മീര രംഗത്തെത്തിയിരുന്നു. തൃഷ തന്നെ അനുകരിക്കുകയാണെന്നും തന്റെ വേഷങ്ങള്‍ തട്ടിയെടുത്തുവെന്നും ഇവര്‍ ആരോപിച്ചു.
തമിഴ്സിനിമയിലെ പ്രശസ്ത താരങ്ങള്‍ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് മീരയുടെ പുതിയ വിനോദമാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. മീരയുടെ പുതിയ ട്വീറ്റുനുനേരെയും ആരോപണങ്ങള്‍ ശക്തമാണ്. പ്രശസ്തയാകാന്‍ ഇത്തരം ഹീനമായ വഴികള്‍ തേടരുതെന്നും വിജയ് ഇവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം.
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...