
Malayalam
വിവാഹശേഷം ഭര്‍ത്താവിനൊപ്പമുള്ള സ്വാതിയുടെ ആദ്യയാത്ര; ചിത്രം വൈറൽ
വിവാഹശേഷം ഭര്‍ത്താവിനൊപ്പമുള്ള സ്വാതിയുടെ ആദ്യയാത്ര; ചിത്രം വൈറൽ
Published on

ഭ്രമണം എന്ന സീരിയലിലെ ഹരിതയെന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് സ്വാതി. ലോക്ക് ഡൗൺ കാലത്തായിരുന്നു സ്വാതിയും സീരിയലുകളില്‍ ക്യാമറമാനായി പ്രവര്‍ത്തിക്കുന്ന പ്രതീഷ് നെന്മാറയുമായിട്ടുള്ള വിവാഹം നടന്നത്. മേയ് 29ന് ആയിരുന്നു ഇവരുടെ വിവാഹം. ഷൂട്ടിങ് സെറ്റിലെ സൗഹൃദം പ്രണയമായി വളരുകയും ഇത് വിവാഹത്തിൽ എത്തുകയുമായിരുന്നു.
ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലൂടെ സ്വാതി പോസ്റ്റ് ചെയ്തിരിക്കുന്ന പുതിയ ചിത്രങ്ങളും വീഡിയോസുമാണ് വൈറലാവുന്നത്. പാലക്കാടേക്ക് പോകുന്ന വഴിയാണ്. കേരളത്തിന്റെ കളപ്പുരയാണ്. എനിക്ക് ഏറെ ഇഷ്ടമാണെന്നാണ് പോസ്റ്റിന് താഴെ സ്വാതി കുറിച്ചിരിക്കുന്നത്. അതിനൊപ്പം ഫോട്ടോസും വീഡിയോയും എടുക്കുന്നതിന് വേണ്ടിയാണ് മാസ്ക് താഴ്ത്തി വെച്ചിരിക്കുന്നതെന്ന് കൂടി സ്വാതി സൂചിപ്പിച്ചിട്ടുണ്ട്. ഭര്‍ത്താവ് പ്രതീഷും സ്വാതിയും മാത്രം കാറിലായിരുന്നു പാലക്കാടേക്ക് യാത്ര പുറപ്പെട്ടത്. കാറിനുള്ളില്‍ നിന്നും ഡ്രൈവ് ചെയ്യുന്നതും പ്രതീഷ് എടുത്തതുമായ ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്.
അതേ സമയം ഇരുവരുടെയും ഹണിമൂണ്‍ ആഘോഷമാണോ ഇതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. വിവാഹം ലോക്ഡൗണ്‍ സമയത്ത് ആയതിനാല്‍ ആര്‍ക്കും പുറത്ത് പോവാന്‍ സാധിച്ചിരുന്നില്ല. ഈ യാത്ര അങ്ങനെ ആയിരിക്കുമോ എന്ന ചോദ്യം ഉയര്‍ന്ന് വരുന്നുണ്ട്.
ഹരിതയെന്ന കഥാപാത്രത്തെ യായിരുന്നു സ്വാതി സീരിയലിയിൽ ആവതരിപ്പിച്ചത്. പ്രേക്ഷക പ്രീതിയും റേറ്റിങ്ങിൽ ഒന്നാമതും നിന്ന ഭ്രമണത്തിൽ സീനിയർ താരങ്ങൾക്ക് ഒപ്പമാണ് സ്വാതി അഭിനയിച്ചത്. മുകുന്ദന്റെ മകളായും, ശരത്തിന്റെ കാമുകിയായായിട്ടുമാണ് പ്രേക്ഷകരിലേക്ക് എത്തിയത് .ഏഷ്യാനെറ്റിലെ ന്യൂ ഫേസ് ഹണ്ട് എന്ന പരിപാടിയിൽ പങ്കെടുത്തതിലൂടെയാണ് താരത്തിന് അഭിനയ ജീവിതത്തിലേക്കുള്ള വഴി തുറന്നു കിട്ടുന്നത്.
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികൾക്ക് സുപരിചിതനാണ് വിജയ് മാധവ്. ഗായകൻ എന്ന നിലയിലാണ് വിജയ് മാധവിനെ മലയാളികൾ പരിചയപ്പെടുന്നത്. നടി ദേവിക നമ്പ്യാരാണ് വിജയ് മാധവിന്റെ...
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
പ്രേക്ഷകർക്കേറെ സുപരിചിതനായ സംവിധായകനാണ് റാം. തന്റെ വ്യത്യസ്തമായ രീതിയലുള്ള കഥപറച്ചിൽ ശൈലി കൊണ്ടാണ് റാം തമിഴ് സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്തിയത്....
കഴിഞ് കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യും സെൻസർ ബോർഡു തമ്മിലുള്ള പ്രശ്നമാണ് സോഷ്യൽ...