Connect with us

ധനുഷിന്റെ പിറന്നാള്‍ ദിനത്തിൽ ജന്മദിനസമ്മാനമായി കര്‍ണന്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

Tamil

ധനുഷിന്റെ പിറന്നാള്‍ ദിനത്തിൽ ജന്മദിനസമ്മാനമായി കര്‍ണന്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

ധനുഷിന്റെ പിറന്നാള്‍ ദിനത്തിൽ ജന്മദിനസമ്മാനമായി കര്‍ണന്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

തമിഴിലെ പ്രിയതാരം ധനുഷിന്‍റെ 37ാം പിറന്നാളാണ് ഇന്ന്. ധനുഷിനെ നായകനാക്കി മാരി ശെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണന്‍ എന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ധനുഷിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്.

മലയാള നടി രജിഷ വിജയനാണ് ചിത്രത്തില്‍ ധനുഷിന്‍റെ നായികയായെത്തുന്നത്. തമിഴിലെ രജിഷയുടെ അരങ്ങേറ്റ ചിത്രമാണ് ഇത്. ദാവണി ഉടുത്ത്, വെളിച്ചെണ്ണ തേച്ചൊട്ടിച്ച മുടിയുമായി ഒരു ​ഗ്രാമീണ ശൈലിയിലുള്ള പെണ്‍കുട്ടിയായാണ് രജിഷ ചിത്രത്തിലെത്തുന്നത്.

പരിയേറും പെരുമാളിന് ശേഷം മാരി ശെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ കര്‍ണന്‍ എന്നു തന്നെയാണ് ധനുഷിന്‍റെ കഥാപാത്രത്തിന്‍റെ പേര്. ധനുഷിന്‍റെ നാല്‍പ്പത്തിയൊന്നാമത്തെ ചിത്രമാണിത്. ലാല്‍, യോഗി ബാബു, നടരാജന്‍ സുബ്രമണ്യന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കലൈപുലി എസ് താണുവിന്‍റെ വി. ക്രിയേഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Continue Reading
You may also like...

More in Tamil

Trending

Recent

To Top