
Malayalam
നടന് വി. ഡി. ശിവാനന്ദന്റെ ഭാര്യയും നടിയുമായ പുഷ്ക്കല അന്തരിച്ചു
നടന് വി. ഡി. ശിവാനന്ദന്റെ ഭാര്യയും നടിയുമായ പുഷ്ക്കല അന്തരിച്ചു
Published on

മലയാള സിനിമ, സീരിയല്‍, നാടക നടി ആലപ്പുഴ കളപ്പുര അശ്വതിയില്‍ പുഷ്ക്കല അന്തരിച്ചു. 61 വയസ്സായിരുന്നു. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാര ജേതാവാണ്. നാടക, സിനിമ, സീരിയല്‍ നടനായ വി. ഡി. ശിവാനന്ദനാണ് ഭര്‍ത്താവ്.
ഞങ്ങള്‍ സന്തുഷ്ടരാണ്, എന്നും സംഭവാമി യുഗേയുഗേ, കരുമാടിക്കുട്ടന്, രാക്ഷസരാജാവ്, മുത്തുവിന്റെ സ്വപ്നവും മീരയുടെ ദുഃഖവും, കാശി, ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്, കനല്‍ക്കിരീടം, കായംകുളം കണാരന് തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ വലതും ചെറുതുമായ വേഷങ്ങള്‍ പുഷ്ക്കല ചെയ്തു. സ്നേഹക്കൂട് എന്ന സീരിയലില്‍ പുഷ്ക്കലയും ശിവാനന്ദനും ഭാര്യാഭര്‍ത്താക്കന്മാരായിത്തന്നെ അഭിനയിച്ചു.
1978 ല്‍ ആലപ്പുഴ അശ്വതി തീയറ്റേഴ്സിന്റെ അഗ്നിവര്‍ഷത്തില്‍ അഭിനയിക്കാനെത്തിയ പുഷ്ക്കല അതിന്റെ ഉടമയും പ്രശസ്ത നാടക, സിനിമ, സീരിയല്‍ നടനുമായ വി.ഡി.ശിവാനന്ദനെ 1981 ല്‍ വിവാഹം കഴിച്ചു. വിവാഹശേഷം അഭിനയത്തില്‍ നിന്നു താല്‍ക്കാലികമായി പിന്മാറിയ പുഷ്ക്കല 1985 ല്‍ എസ്എല്‍ പുരം സദാനന്ദന്റെ സൂര്യസോമയുടെ ഉത്തിഷ്ഠത ജാഗ്രതയില്‍ ശിവാനന്ദന്റെ നായികയായി വേദിയില്‍ തിരിച്ചെത്തി. ഹസ്വചിത്രങ്ങളിലും ടെലിവിഷന്‍ സീരിയലുകളിലും നിറഞ്ഞുനില്ക്കുമ്ബോഴായിരുന്നു പുഷക്കലയെ രോഗം തളര്‍ത്തിയത്. ഇതോടെ അഭിനയം നിര്‍ത്തേണ്ടി വന്നു. മക്കള്‍: സേതുലക്ഷ്മി, ശ്രീലക്ഷ്മി.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...