
News
കൊവിഡ് ഭേദമായി;എല്ലാവരുടെയും കരുതലിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി!
കൊവിഡ് ഭേദമായി;എല്ലാവരുടെയും കരുതലിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി!

കൊവിഡ് ഭേദമായി ആശുപത്രി വിട്ട് നടി ഷ്രീനു പരീഖ്. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. എല്ലാവരുടെയും കരുതലിനും പ്രാര്‍ത്ഥനകള്‍ക്കും താരം നന്ദി പറയുകയും ചെയ്തിട്ടുണ്ട്.
‘എന്റെ പ്രിയപ്പെട്ട കുടുംബം, സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും, എനിക്ക് മേല്‍ ഉണ്ടായ സ്നേഹത്തിനും അനുഗ്രഹത്തിനും ഒക്കെ എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ദൈവത്തിന്റെ അനുഗ്രഹത്താലും നിങ്ങളുടെ പ്രാര്‍ത്ഥനയാലും എന്റെ അസുഖം ഭേദമായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇപ്പോള്‍ വീട്ടില്‍ ഐസലൊഷനിലാണ്. നിങ്ങള്‍ ഓരോരുത്തരോടും വ്യക്തിപരമായി മറുപടി പറയാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുകയാണ്. ഒരുപാട് പറയാനുണ്ട്. എല്ലാവരോടും വളരെ സ്നേഹം. നിങ്ങളെ എല്ലാവും സുരക്ഷിതരായി ഇരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ’ എന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇസ് പ്യാര് കോ ക്യാ നാം ദൂം, ഇഷ്ബാസ് എന്നീ സീരിയലുകളിലൂടെ ശ്രദ്ധേയായ താരമാണ് ഷ്രീനു പരീഖ്.
ABOUT BOLLYWOOD
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...