ജയ ബച്ചന്, ഐശ്വര്യ റായ് ബച്ചന് എന്നിവരുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. ബച്ചന് കുടുംബത്തില്‍ അമിതാഭ് ബച്ചനും അഭിഷേകും ബച്ചനും മാത്രമാണ് കോവിഡ് പോസിറ്റീവ് ആയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. മറ്റ് കുടുംബാംഗങ്ങളുടെയും അമിതാഭ് ബച്ചന്, അഭിഷേക് ബച്ചന് എന്നിവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട വീട്ടുജോലിക്കാരുടെയും കോവിഡ് ഫലം നെഗറ്റീവാണ്.
ജയ ബച്ചന്, ഐശ്വര്യ റായ് എന്നിവരുടെ ആന്റിജന്‍ പരിശോധനാഫലമാണ് നേരത്തെ പുറത്തുവന്നത്. ആന്റിജന്‍ പരിശോധനയില്‍ ഇരുവര്‍ക്കും കോവിഡ് നെഗറ്റീവ് ആണ്. എന്നാല്‍, ഇരുവരുടെയും സ്രവപരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. ഇരുവരും ക്വാറന്റെെനിലാണ്. തങ്ങളുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബച്ചന് കുടുംബവുമായി ബന്ധപ്പെട്ട കൂടുതല്‍ പേരുടെ കോവിഡ് പരിശോധനാഫലം ഇന്നു ഉച്ചയോടെ ലഭിക്കുമെന്നാണ് മഹാരാഷ്ട്ര ആരോഗ്യമന്ത്രി പറയുന്നത്.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...