തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ കേസില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി. ആരുടെയും പെട്ടി താങ്ങി നേതാവായ ആളല്ല പിണറായി വിജയനെന്നും കളിക്കുമ്പോൾ ആളാരാണെന്ന് അറിഞ്ഞ് കളിക്കണ്ടേയെന്നും ഹരീഷ് പറയുന്നു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മിഥുൻ മാനുവൽ, അരുൺ ഗോപി തുടങ്ങിയവർ സർക്കാരിന് വിമർശനവുമായി രംഗത്തുവന്നിരുന്നു.
ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം:
ആരുടെയും പെട്ടി താങ്ങി നേതാവായ ആളല്ല ഈ മനുഷ്യൻ …സാധാരണ മനുഷ്യരുടെ നീറുന്ന പ്രശ്നങ്ങൾ തലയിലേറ്റിയാണ് ശീലം …എല്ലാവരും പോകരുതെന്ന് പറഞ്ഞിട്ടും തിരിച്ച് വരുമെന്ന് ഉറപ്പിലാഞ്ഞിട്ടും തലശ്ശേരി വർഗ്ഗീയ കലാപ കാലത്ത് ഒരു ജീപ്പിൽ നാല് സഖാക്കളെയും കൂട്ടി പ്രശ്ന ബാധിത സ്ഥലങ്ങളിൽ ധീരതയോടെ കടന്ന് ചെന്ന് ആ ജീപ്പിന്റെ മുകളിൽ കയറി നിന്ന് മതസൗഹാർദ്ധത്തെ കുറിച്ചും മനുഷ്യത്വത്തെ പറ്റിയും ബോധവൽക്കരണം നടത്തിയ സഖാവാണ്…കളിക്കുമ്പോൾ ആളാരാണെന്ന് അറിഞ്ഞ് കളിക്കണ്ടേ ?…”ദുർഗന്ധം വമിക്കുന്ന ചളിയിൽ വീണവർക്ക് മറ്റുള്ളവരും അങ്ങനെയായി കാണണെമെന്നത് അത്യാഗ്രഹമാണ്…നിങ്ങളുടെ കളരിയല്ലീത്”.. ഇത് വേറെ കളരിയാണ്..വയറ് നിറഞ്ഞവർക്ക് ഏമ്പക്കം വീട്ട് കിടന്നുറങ്ങാനുളള രാത്രി …
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഇന്ന് മലയാളികളുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. എന്നാൽ ഇന്നത്തെപ്പോലെ അറിയപ്പെടുന്ന നടനായി ഉയർന്ന് വരിക ജഗതിയ്ക്ക് എളുപ്പമായിരുന്നില്ല. അവസരങ്ങൾക്കായി...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...