
Malayalam
അഭിനയം ദൈവത്തിന്റെ വരദാനം; അഭിനയത്തിന് വേണ്ടി ഒഴിഞ്ഞു വെക്കപ്പെട്ട ജന്മമാണ് മഞ്ജു വാര്യരുടേതെന്ന് സിബി മലയില്‍
അഭിനയം ദൈവത്തിന്റെ വരദാനം; അഭിനയത്തിന് വേണ്ടി ഒഴിഞ്ഞു വെക്കപ്പെട്ട ജന്മമാണ് മഞ്ജു വാര്യരുടേതെന്ന് സിബി മലയില്‍

മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാറാണ് നടി മഞ്ജു വാര്യര്‍. ഏത് കഥാപാത്രവും മഞ്ജുവിന്റ് കയ്യിൽ സുരക്ഷിതമായിരിക്കും . സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള കടന്ന് വരവ്. പിന്നീട് കൈനിറയെ ചിത്രങ്ങളും അവയെല്ലാം സൂപ്പർ ഹിറ്റുകളുമായിരുന്നു. ഇപ്പോള്‍ മഞ്ജു വാര്യരെ കുറിച്ച് വെളിപ്പെടുത്തലുമായി സിബി മലയില്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
പുതുമുഖ താരങ്ങള്‍ ഉള്ളതുകൊണ്ടും ലോഹിതദാസിന് വേറെ തിരക്കുള്ളത് കൊണ്ടും തന്നെയാണ് ഡബ്ബിങ് മേല്‍നോട്ടം വഹിക്കാന്‍ വിട്ടതെന്ന് സിബിമലയില്‍ പറയുന്നു. മഞ്ജുവിന് വേണ്ടി സിനിമയില്‍ ഡബ്ബ് ചെയ്തത് ശ്രീജയാണ് എന്നാല്‍ ഡബ്ബിങ് തുടങ്ങിയപ്പോള്‍ മഞ്ജുവിന്റെ അഭിനയ ശൈലി കണ്ട് താന്‍ അമ്ബരന്ന് പോയി. ഇമോഷണല്‍ ഡയലോഗ് അടക്കം പഠിച്ചു പറയുന്നത്തില് മഞ്ജുവിന് അസാധ്യ കഴിവാണെന്നും തനിക്ക് അത്ഭുതം തോന്നിയെന്നും സിബി മലയില്‍ പറയുന്നു. മഞ്ജുവിനെ ഡബ്ബ് ചെയ്യിപ്പിക്കാത്ത കാരണം ലോഹിയെ വിളിച്ചു ചോദിച്ചപ്പോള്‍ റിലീസ് ചെയ്യാനുള്ള തിരക്കും പുതുമുഖമായത് കൊണ്ടുള്ള വിശ്വാസ കുറവും കാരണമാണ് മഞ്ജുവിനെ ഡബ്ബ് ചെയ്യിക്കാഞ്ഞതെന്ന് ലോഹിതദാസ് പറഞ്ഞു.
സല്ലാപം സിനിമയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് പിന്നീട് തിരുവനന്തപുരത്ത് എല്ലാവരും ഒത്തുചേര്‍ന്നപ്പോള്‍ നീ അഭിനയത്തിന് വേണ്ടി ഒഴിഞ്ഞു വെക്കപ്പെട്ട ജന്മമാണ് എന്ന് മഞ്ജുവിനോട് ലോഹി പറഞ്ഞെന്നും പിന്നീട് അത് ലോഹിതദാസിന്റെ ദീര്‍ഘവീക്ഷണമായി താന്‍ അതിനെ നോക്കി കാണുന്നതെന്നും സിബി മലയില്‍ പറയുന്നു. അഭിനയം ദൈവത്തിന്റെ വരദാനമാണെന്നും അത് ലഭിച്ച പെണ്‍കുട്ടിയാണ് മഞ്ജുവെന്നും സിബി മലയില്‍ പറയുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...