
Malayalam
രാജാ രവിവര്‍മ്മയുടെ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഫോട്ടോ ഷൂട്ട്; നദിയ മൊയ്തു പറയുന്നു
രാജാ രവിവര്‍മ്മയുടെ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഫോട്ടോ ഷൂട്ട്; നദിയ മൊയ്തു പറയുന്നു
Published on

ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്ന്ു നദിയ മൊയ്തു. ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്നത് എം കുമരന്, സണ്‍ ഓഫ് മഹാലക്ഷ്മി എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു. തന്റെ രണ്ടാംവരവില്‍ ഒരുപാട് മലയാള ചിത്രങ്ങളിലും, അമ്മ കഥാപാത്രമായും മറ്റും നദിയ വേഷങ്ങള്‍ കൈകാര്യം ചെയ്തു. രവിവര്‍മ്മ ക്ലാസിക്ക് ചിത്രങ്ങള്‍ക്ക് നാം ഫൗണ്ടേഷന് ജീവന് നല്കിയപ്പോള് അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിനെപ്പറ്റിയാണ് നദിയ ഇപ്പോള്‍ വാചാലയാകുന്നത്. അടുത്തിടെയായി സോഷ്യല്‍മീഡിയയില്‍ സജീവമായ നദിയ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയായിരുന്നു ഫോട്ടോഷൂട്ടിന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്. പ്രശസ്ത ചിത്രകാരന് രാജാ രവിവര്‍മ്മയുടെ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന താരങ്ങളുടെ ഫോട്ടോ ഷൂട്ട് കുറച്ചുമാസങ്ങള്ക്കുമുമ്ബ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
‘നാം ഫൗണ്ടേഷന് പുനര്‍ നിര്‍മിച്ച രവിവര്‍മ്മാ ക്ലാസിക്ക് ഫോട്ടോഷൂട്ടിന്റെ ഭാഗമാകാന്‍ കഴിഞ്ഞത്, ഒരു അംഗീകാരം തന്നെയാണ്. ശ്രീ. രാജാ രവിവര്‍മ്മയുടെ കാലാതീതമായ ഈ കലാസൃഷ്ടി, ശുദ്ധമായ ഇന്ത്യന്‍ സംവേദനക്ഷമതയില്‍ അടിയുറപ്പിച്ച് യൂറോപ്യന്‍ സാങ്കേതികവിദ്യകളും ഉപയോഗിച്ചുള്ള ഒന്നായിരുന്നു. അതിലൂടെ പുരാണങ്ങളുടെ വിശിഷ്ടമായ പ്രാതിനിധ്യമാണ് അദ്ദേഹം വരച്ചിട്ടത്. വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളില്‍ നിന്നുള്ള സ്ത്രീകളുടെ സ്വകാര്യ ജീവിതത്തെ പെയിന്റിംഗ് ആത്മാര്‍ത്ഥമായിത്തന്നെ പ്രതിഫലിപ്പിക്കുന്നുണ്ട്. സുഹാസിനി മണിരത്നത്തിന്റെ ആശയവും, വെങ്കെട് രാമന്റെ ഫോട്ടോഗ്രഫിയും, പത്മജ വെങ്കട്റാമിന്റെ ഡിസൈനും എല്ലാവരുംതന്നെ നല്ല റിസള്‍ട്ടിനായി പ്രവര്‍ത്തിച്ചു.’ എന്നാണ് നദിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.നടിയും സംവിധായികയുമായ സുഹാസിനി മണിരത്നത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നാം ഫൗണ്ടേഷന്റെ 2020 ലെ കലണ്ടറിനു വേണ്ടിയായിരുന്നു രാജാ രവിവര്‍മ്മ ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ഫോട്ടോഷൂട്ട് നടത്തിയത്.
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...