Malayalam
വീണ്ടും വൈറലായി മമ്മൂട്ടിയുടെയും നദിയ മൊയ്തുവിന്റെയും ചിത്രങ്ങള്‍!, ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് 1985ലെ ചിത്രവും 2021ലെ ചിത്രങ്ങള്‍
വീണ്ടും വൈറലായി മമ്മൂട്ടിയുടെയും നദിയ മൊയ്തുവിന്റെയും ചിത്രങ്ങള്‍!, ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് 1985ലെ ചിത്രവും 2021ലെ ചിത്രങ്ങള്‍
ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താര ജോഡികളാണ് മമ്മൂട്ടിയും നദിയ മൊയ്തുവും. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മമ്മൂട്ടിയുടെയും നദിയ മൊയ്തുവിന്റെയും ചിത്രങ്ങള്‍ ആണ്. ഇരുവരും ഒരുമിച്ചുള്ള 1985ലെ ചിത്രവും 2021ലെ ചിത്രവുമാണ് വൈറലാവുന്നത്. ദി പ്രീസ്റ്റ് സിനിമയുടെ റിലീസിനോട് ബന്ധപ്പെട്ട് മമ്മൂട്ടിയെ നോക്കി നില്‍ക്കുന്ന നിഖില വിമലിന്റെ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. അന്നും നദിയ മൊയ്തുവും മമ്മൂട്ടിയുമായുള്ള പഴയകാല ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
ഇപ്പോള്‍ അതേ ചിത്രം വീണ്ടും ചര്‍ച്ചയാവുകയാണ്. 2021ല്‍ മമ്മൂട്ടിയും നദിയ മൊയ്തുവും ഒരുമിച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തതിന്റെ ഭാഗമായാണ് 1985ലെ ചിത്രം വീണ്ടും ചര്‍ച്ചയാവുന്നത്. അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വത്തിന്റെ സെറ്റില്‍ വെച്ചുള്ള മമ്മൂട്ടിയുടെയും നദിയ മൊയ്തുവിന്റെയും ചിത്രമാണ് ഇത്.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നദിയ മൊയ്തുവും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കുന്നത്. ഇത് വലിയ വാര്‍ത്തയായിരുന്നു. പത്ത് വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒന്നിച്ചത്. 2011ല്‍ പുറത്തിറങ്ങിയ ഡബിള്‍സിലാണ് ഇരുവരും അവസാനമായി അഭിനയിച്ചത്.
അതേസമയം ഭീഷ്മപര്‍വ്വത്തിന്റെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. മമ്മൂട്ടിയുടെ പിറന്നാളിന് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തില്‍ സൗബിന്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ലെന എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്. 80കളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ വെച്ച് നടക്കുന്ന ഒരു ഗാങ്ങ്സ്റ്ററിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
