
Malayalam
സ്വന്തം ജീവിതത്തിലെ ഭാര്യയുടെ കൂടെ ആങ്ങളയായും കാമുകനായും ഭർത്താവായും അഭിനയിച്ച ഒരേയൊരു നടൻ!
സ്വന്തം ജീവിതത്തിലെ ഭാര്യയുടെ കൂടെ ആങ്ങളയായും കാമുകനായും ഭർത്താവായും അഭിനയിച്ച ഒരേയൊരു നടൻ!

സ്വന്തം ജീവിതത്തിലെ ഭാര്യയുടെ കൂടെ ആങ്ങളയായും കാമുകനായും ഭർത്താവായും നിരാശ കാമുകനായും തേപ്പുകാരനായും അഭിനയിച്ച ഒരേയൊരു നടനാണ് ദിലീപ്. ദിലീപിൻെറ ഭാര്യയും നായികയുമായ കാവ്യമാധവന്റെ കൂടെയാണ് ദിലീപ് വ്യത്യസ്ത കഥാപാത്രങ്ങളിൽ അഭിനയിച്ചത്.
തുളസീദാസിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, ദിലീപ്, കാവ്യ മാധവൻ, ജഗതി ശ്രീകുമാർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പ്രദർശനത്തിനിറങ്ങിയ മലയാളചലച്ചിത്രമാണ് ദോസ്ത്. കാവ്യയുടെ ആങ്ങളായായിട്ടാണ് ദിലീപ് ചിത്രത്തിൽ എത്തിയത്. അതുപോലെ ലാൽ ജോസിന്റെ സംവിധാനത്തിൽ ദിലീപ്, ബിജു മേനോൻ, ലാൽ, സംയുക്ത വർമ്മ, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’. കാവ്യാ മാധവൻ ആദ്യമായി നായികാവേഷത്തിലെത്തിയ ചലച്ചിത്രവും കൂടിയാണിത്. ഈ ചിത്രത്തിൽ കാവ്യാ മാധവന്റെ കാമുകനായിട്ടാണ് ദിലീപ് അഭിനയിച്ചത്. ഇതിൽ കാമുകിയെ തേച്ചിട്ടു പോകുന്ന തേപ്പുകാരന്റെ റോളിലും ദിലീപ് അഭിനയിക്കുന്നുണ്ട്. കൈമാക്സ് സീനിലാണ് സ്നേഹിച്ച പെണ്ണിനെ ഭർത്താവിന് തിരികെ നൽകുന്നതിനായി സംയുക്തയുടെ കഥാപാത്രത്തെ താലി കെട്ടുന്നത്. അങ്ങനെ സ്വന്തം ഭാര്യയുടെ തേപ്പുകാരനായും ദിലീപ് അഭിനയിച്ചു.
ജെ.പള്ളാശ്ശേരിയുടെ തിരക്കഥയില്‍ അക്കു അക്ബര്‍ സംവിധാനം ചെയ്ത ചിത്രമാണ് സദാനന്ദന്റെ സമയം. ദിലീപ്, കാവ്യ മാധവന്, കൊച്ചിന് ഹനീഫ, ജഗതി ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഈ ചിത്രത്തിൽ ഭാര്യ ഭർത്താക്കന്മാരായിട്ടാണ് ദിലീപും കാവ്യയും അഭിനയിച്ചത്. പ്രണയവും ആശങ്കയും നർമവും ഇടകലർത്തിയ ചിത്രമാണ് ‘ഡാർലിംഗ് ഡാർലിംഗ്’. ദിലീപ് അൽപ്പം നെഗറ്റി വ് ടച്ചുള്ള വേഷത്തിൽ എത്തിയതും ഈ ചിത്രത്തിലായിരുന്നു.ഡാർലിംഗ് ഡാർലിംഗ് ചിത്രത്തിൽ നായികാ നായക കഥാപ്പാത്രങ്ങളയിട്ടാണ് ദിലീപും കാവ്യാമാധവനും എത്തിയതെങ്കിലും ഒരു നിരാശ കാമുകന്റെ റോൾ ആയിരുന്നു ദിലീപിന്റേതു.
മീശമാധവൻ, തിളക്കം,തെങ്കാശിപട്ടണം, വെള്ളരിപ്രാവിന്റെ ചങ്ങാതി,പിന്നെയും, മിഴിരണ്ടിലും,പാപ്പി അപ്പച്ചാ ,ലയൺ, ചൈന ടൗൺ, ചക്കരമുത്ത്, പെരുമഴക്കാലം, കൊച്ചി രാജാവ്, ക്രിസ്റ്റൻ ബ്രതെഴ്സ് ,ട്വന്റി ട്വന്റി തുടങ്ങി ഒട്ടേറെ ചത്രങ്ങളിൽ ദിലീപും കാവ്യയും താരജോഡികളായി എത്തിയിട്ടുണ്ട്.
about dileep
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...