
Malayalam
പ്രിയദർശനെ മോഷ്ടിക്കാൻ പഠിപ്പിച്ചത് എംജി ശ്രീകുമാർ, രസകരമായ കഥ പങ്കുവെച്ച് പ്രിയ ഗായകൻ
പ്രിയദർശനെ മോഷ്ടിക്കാൻ പഠിപ്പിച്ചത് എംജി ശ്രീകുമാർ, രസകരമായ കഥ പങ്കുവെച്ച് പ്രിയ ഗായകൻ

മലയാള സിനിമയ്ക്ക് നിരവധി നല്ല ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് എം ജി ശ്രീകുമാർ.സംഗീത കുടുംബത്തിൽ ജനിച്ച എം ജി ശ്രീകുമാർ മോഹൻലാലിൻറെ ചിത്രങ്ങളിലായിരുന്നു ഗാനങ്ങൾ ഏറെയും ആലപിച്ചിട്ടുള്ളത്.ഇപ്പോൾ റിയാലിറ്റി ഷോകളിൽ വിധികർത്താവായും അദ്ദേഹം ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനാണ്.തന്റെ വിശേഷങ്ങളെല്ലാം എം.ജി.ശ്രീകുമാർ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ഇപ്പോളിതാ പ്രിദർശനുമൊത്തുള്ള ചില രസകരമായ ഓർമ്മകൾ പങ്കുവെക്കുകയാണ് എം ജി ശ്രീകുമാർ.
സിനിമയിലേക്ക് തന്നെ കൈപിടിച്ച് കയറ്റിയത് സംവിധായകൻ പ്രിയദർശൻ ആണെന്നും വന്ന വഴി മറക്കാൻ പാടില്ലെന്നും എംജി അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ ഇരുവരും കൂടി ചെയ്ത കള്ളത്തരങ്ങളെ കുറിച്ചും പ്രിയ ഗായകൻ വാചാലനാകുന്നുണ്ട്. താനും പ്രിയനും കൂടി ചേർന്ന് എംജി സോമനെ വെച്ച് അഗ്നിനിലാവ് എന്ന ചിത്രം എഴുതിയിരുന്നു. തിരക്കഥയും കൊണ്ട് എംജി സോമനെ സമീപിക്കുകയായിരുന്നു. അദ്ദേഹം അത് അപ്പോൾ തന്നെ ചവറ്റ് കുട്ടയിൽ ഇട്ടു. മലയാളികൾക്ക് വിരളമായി അറിയാവുന്ന സംഭവമാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു പ്രിയ ഗായകൻ ഈ കഥ പറഞ്ഞത്.
ഒരു ദിവസം ചിത്രം സിനിമയെ കുറിച്ച് പ്രിയൻ എന്നോട് പറഞ്ഞു. മോഹൻലാലിനെ നായകനാക്കി കൊണ്ട് ഒരുക്കുന്ന ചിത്രമാണിത് , ഇതിൽ ആരെ സംഗീത സംവിധായകനാക്കാമെന്ന്. ആരെ വേണമെങ്കിലും ആക്കമെന്ന് ഞാനും പറഞ്ഞു. എങ്ങനെ സിനിമയെ കുറിച്ചുള്ള സംസാരം മുറുകി വന്നു. അപ്പോൾ ചിത്രത്തിൽ മോഹൻലാൽ കാണിക്കുന്ന ഫോട്ടോ എടുക്കുന്ന രംഗത്തെ കുറിച്ച് പ്രിയൻ പറഞ്ഞു. അപ്പോൾ തന്നെ ഞാൻ പ്രിയനോട് പറഞ്ഞു , നമുക്ക് വേണമെങ്കിൽ അവിടെയൊരു പാട്ട്അടിച്ച് മാറ്റമെന്ന്.
പൂവോ പൊന്നിൻ പൂവേ… എന്നൊരു പഴയ പാട്ട് ഉണ്ട്. അതിൽ ഇതു പോലെരു സംഗതിയുണ്ട്. അത് തന്നെയാണ് പാടം പൂത്ത കാലം എന്ന ഗാനം. ചിത്രത്തിലെ ദുരെ കിഴക്കുദിച്ചു മാണിക്യ ചെമ്പഴുക്ക… എന്ന ഗാനം ഉണ്ടായതും ഇതുപോലെയായിരുന്നു.ഇളയ രാജയുടെ ഒരു പാട്ടാണ് ഈ ഗാനത്തിന്റെ പിന്നിൽ പാട്ടിനെ കുറിച്ച് സംസാരിക്കുന്നതിനിടെ ഒരു പഴയ മോഷണ കഥയും ബ്രിട്ടാസ് എംജിയോട് ചോദിച്ചു. പ്രിയനെ മോഷണം പഠിപ്പിച്ചത് എംജിയാണോ എന്ന്.പ്രിയദർശന്റെ പേര് പറഞ്ഞു കൊണ്ടായിരുന്നു ബ്രിട്ടാസ് ഇത് ചോദിച്ചത്. ഇതിന് രസകരമായ മറുപടിയായിരുന്നുശ്രീകുമാർ നൽകിയത്. നന്നായില്ലേ പ്രിയന്. ഇപ്പോൾ പ്രിയന്റെ സ്ഥിതി എന്താണ്.. എംജി ശ്രീകുമാറിന്റെ ആ ഉത്തരം സദസിൽ ചിരി പടർത്തിയിരുന്നു.
about mg sreekumar
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. മെയ് 9 പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...