
Malayalam
സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹരികൃഷ്ണന്റെ വിവാഹം കഴിഞ്ഞു!
സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹരികൃഷ്ണന്റെ വിവാഹം കഴിഞ്ഞു!

സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രമായ വിഷ്ണുവിനെ അവതരിപ്പിച്ച ഹരികൃഷ്ണന്റെ വിവാഹം കഴിഞ്ഞു. എറണാകുളം ആലപുരം, ഒ.കെ.ശശീന്ദ്രന്റെയും, ഷൈല മണിയുടെയും മകനായ ഹരികൃഷ്ണന്, ഉഴവൂര്‍ രാമനിവാസ് വീട്ടില്‍ പരേതനായ ജയചന്ദ്രന്റേയും, സുമ ജയചന്ദ്രന്റേയും മകള്‍ ആര്‍ദ്ര ചന്ദ്രനെയാണ് ഉഴവൂര്‍ മേലരീക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിച്ചത്. പത്ത് വര്‍ഷമായി ഹരികൃഷ്ണനും, ആര്ദ്രചന്ദ്രനും തമ്മില്‍ പ്രണയത്തിലായിരുന്നു. എം.എസ്.സി.വിദ്യാര്‍ത്ഥിയായ ഹരികൃഷ്ണന് പോസ്റ്റല്‍ ഡിപ്പാര്ട്ടുമെന്റില്, റെയില്‍വേ മെയില്‍ സര്‍വീസില്‍ ജോലി ചെയ്യുകയാണ്. പഠന കാലത്താണ് ഇവര്‍ പ്രണയത്തിലായത്.
സണ്‍ഡേ ഹോളിഡേയിലെ നെഗറ്റീവ് കഥാപാത്രമായ വിഷ്ണുവിനെ അവതരിപ്പിച്ചതോടെ സ്റ്റാറായി മാറിയ ഹരികൃഷ്ണന്, ശ്രീകാന്ത് മുരളി സംവിധാനം ചെയ്ത എബി, അജയ് വാസുദേവിന്റെ മാസ്റ്റര്‍ പീസ്, ജിത്തു ജോസഫിന്റെ മിസ്റ്റര്‍ ആന്‍ഡ് മിസിസ്സ് റൗഡി എന്ന ചിത്രത്തിലും വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു.
about harikrishnan
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...