
News
ബോളിവുഡ് സിനിമാ ലോകത്ത് വീണ്ടുമൊരു മരണം കൂടി; മുന്‍കാല ബോളിവുഡ് താരം രത്തന്‍ ചോപ്ര അന്തരിച്ചു!
ബോളിവുഡ് സിനിമാ ലോകത്ത് വീണ്ടുമൊരു മരണം കൂടി; മുന്‍കാല ബോളിവുഡ് താരം രത്തന്‍ ചോപ്ര അന്തരിച്ചു!

ബോളിവുഡ് സിനിമാ ലോകത്ത് വീണ്ടുമൊരു മരണം കൂടി. മുന്‍കാല ബോളിവുഡ് താരം രത്തന്‍ ചോപ്രയാണ് മരിച്ചിരിക്കുന്നത്. 70 വയസ്സായിരുന്നു ഇദ്ദേഹത്തിന്. അര്‍ബുദ രോഗബാധിതനായി ചികിത്സയില്‍ കഴിയവേയാണ് മരണം ഉണ്ടായിരിക്കുന്നത്.
ചോപ്രയുടെ ദത്തുപുത്രിയായ അനിതയാണ് മരണവാര്‍ത്ത വെളിപ്പെടുത്തിയിരിക്കുന്നത്. അവിവാഹിതനായിരുന്ന താരം ക്യാന്‍സര്‍ ചികിത്സയ്ക്ക് സഹായിക്കാന്‍ ആരുമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പഞ്ചാബിലെ മലര്കോട്ലയില് വെച്ചാണ് അന്ത്യം. ഹരിയാനയിലെ പഞ്ചകുലയില്‍ ഒരു വാടകവീട്ടിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. സിനിമാ സംഘടനകള്‍ വഴി സഹായം ആവശ്യപ്പെട്ടിട്ടും ബോളിവുഡ് സിനിമാലോകത്ത് നിന്നും ആരും സഹായവുമായി എത്തിയില്ലെന്നും ഇദ്ദേഹത്തിന്റെ ചില സുഹൃത്തുക്കള്‍ പറഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
about rathan chopra
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...