
Bollywood
കേരളത്തിലെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി; മറക്കില്ല കേരളം നിങ്ങളെ …
കേരളത്തിലെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി; മറക്കില്ല കേരളം നിങ്ങളെ …

സുശാന്ത് സിങ് രജപുത്തിന്റെ മരണ വാർത്ത ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടത്. 2016 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന എം. എസ്. ധോണി:ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രത്തില്‍ ധോണിയുടെ വേഷം അവതരിപ്പിച്ചതിലൂടെ ശ്രദ്ധ നേടുകയായിരുന്നു. മലയാള സിനിമയില്‍ അഭിനയിച്ചിട്ടിലെങ്കിലും മലയാളികള്‍ക്കും ഏറെ പ്രിയങ്കരനാണ് താരം. 2018ലെ പ്രളയകാലത്ത് ഒരു കോടി രൂപയാണ് ഒരു ആരാധകന്റെ പേരിൽ സുശാന്ത് കേരളത്തിന്റെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയത്.
തന്റെ കൈവശം പണമില്ലെന്നും ദുരിതത്തിലായ കേരളത്തിലെ ജനങ്ങൾക്കു കുറച്ചു ഭക്ഷണമെങ്കിലും നൽകണമെന്നുണ്ടെന്നും വ്യക്തമാക്കി ഒരു ആരാധകൻ സമൂഹമാധ്യമത്തിൽ സുശാന്തിനെ ടാഗ് ചെയ്ത നൽകിയ കുറിപ്പിനെ പിന്തുടർന്നായിരുന്നു താരം പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ ആരാധകന്റെ പേരിൽ സംഭാവനയായി നൽകിയത്. സ്ക്രീൻഷോട്ട് സഹിതം സുശാന്ത് തന്നെ സംഭാവന നൽകിയ വിവരം ആരാധകരുമായി പങ്കുവയ്്കുകയും ചെയ്തിരുന്നു.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...